Advertisment

പെട്രോള്‍-ഡീസല്‍ വില വീണ്ടും കൂട്ടി; പെട്രോള്‍ വില ലിറ്ററിന്​ 35 പൈസയും ഡീസലിന്​ 37 പൈസയുമാണ്​ വര്‍ധിപ്പിച്ചത്​

New Update

ന്യൂഡല്‍ഹി: രാജ്യത്ത്​ പെട്രോള്‍-ഡീസല്‍ വില വീണ്ടും കൂട്ടി. പെട്രോള്‍ വില ലിറ്ററിന്​ 35 പൈസയും ഡീസലിന്​ 37 പൈസയുമാണ്​ വര്‍ധിപ്പിച്ചത്​. കോഴിക്കോട്​ പെട്രോള്‍ വില ലിറ്ററിന്​ 86.51 രൂപയായി. ഡീസല്‍ ലിറ്ററിന്​ 80.72 രൂപയായും ഉയര്‍ന്നു.

Advertisment

publive-image

കഴിഞ്ഞ ഏതാനം ദിവസങ്ങളായി പെട്രോള്‍ വില ലിറ്റററിന്​ 2.34 രൂപയും ഡീസല്‍ 2.36 രൂപയും വര്‍ധിച്ചിരുന്നു. അന്താരാഷ്​ട്ര വിപണിയിലെ വില വ്യതിയാനങ്ങളാണ്​ ഇന്ത്യയേയും സ്വാധീനിക്കുന്നതെന്നാണ്​ കേന്ദ്രസര്‍ക്കാറിന്‍റെ വിശദീകരണം.

എണ്ണ ഉല്‍പാദനം വെട്ടിക്കുറച്ച സൗദ്യ അറേബ്യയുടെ നടപടിയാണ്​ വില വര്‍ധിക്കാനുള്ള കാരണമെന്നാണ്​ പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രദാന്‍ പറയുന്നത്​.

petrol disel price hike
Advertisment