Advertisment

പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധന ലോക്ക് ഡൗവുണിന്റെ മറവിലെ തീവെട്ടിക്കൊള്ള: സജി മഞ്ഞക്കടമ്പില്‍

New Update

കോട്ടയം : രാജ്യത്ത് പടര്‍ന്ന് പിടിച്ച കോവിഡിനെ പ്രതിരോധിക്കാന്‍ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചപ്പോള്‍ , അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന് വില താഴുമ്പോഴും കേന്ദ്രസര്‍ക്കാര്‍ ലോക്ക് ഡൗവുണിന്റെ മറവില്‍ നടത്തുന്ന തീ വെട്ടിക്കൊള്ളയാണ് ദിനം പ്രതിയുള്ള പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധന എന്ന് കേരളാ കോണ്‍ഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍ ആരോപിച്ചു.

Advertisment

publive-image

പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് (എം) ന്റെ ആഭിമുഖ്യത്തില്‍ ഏറ്റുമാനുരില്‍ സഘടിപ്പിച്ച പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഒട്ടോറിക്ഷ നുകത്തില്‍ കെട്ടിവലിച്ചാണ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയത്.

publive-image

യോഗത്തില്‍ ടോമി നരിക്കുഴി അധ്യക്ഷത വഹിച്ചു. അഡ്വ. ജെയ്സണ്‍ ഒഴുകയില്‍, അഡ്വ. മൈക്കിള്‍ ജെയിംസ്, ജോണ്‍ ജോസഫ്, സാബു പീടിയേക്കല്‍ സെബാസ്റ്റ്യന്‍ ജോസഫ്, ജോളി എട്ടുപറ, ജോമോന്‍ ഇരുപ്പക്കാട്ട്, ടോം ആന്റണി, ജോണ്‍സ് എന്നിവര്‍ പ്രസംഗിച്ചു.

petrol disel price
Advertisment