Advertisment

ഇന്ധന വിലവർദ്ധന പിൻവലിക്കണം : യൂത്ത് ഫ്രണ്ട് (എം)

New Update

കോട്ടയം: പെട്രോളിയം കമ്പനികൾ ദിനംപ്രതി പെട്രോൾ, ഡീസൽ വില വർദ്ധിപ്പിക്കുമ്പോൾ വിപണിൽ ഇടപെട്ട് വിലപിടിച്ച് നിർത്തേണ്ട കേന്ദ്ര സർക്കാർ കോർപ്പറേറ്റ് കമ്പനികളുടെ കൊള്ളയ്ക്ക് കൂട്ടുനിന്ന് ഇന്ത്യയിലെ പാവപ്പെട്ടവന്‍റെ പോക്കറ്റടിക്കുകയാണെന്ന് യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻറ് അജിത്ത് മുതിരമല . വർദ്ധിപ്പിച്ച ഇന്ധന വില പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയ്യാറകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Advertisment

publive-image

യൂത്ത് ഫ്രണ്ട് (എം) കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പൊതുജനങ്ങളിൽ നിന്നും ഒപ്പ് ശേഖരിച്ച് പ്രധാനമന്ത്രിക്ക് ഭീമ ഹർജി അയച്ചു കൊണ്ട് കോട്ടയം ഹെഡ് പോസ്റ്റോഫീസിന് മുമ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ഷിജു പാറയിടുക്കിൽ അദ്ധ്യക്ഷത വഹിച്ചു.

publive-image

കേരളാ കോൺഗ്രസ് ( എം) കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ മുഖ്യ പ്രസംഗം നടത്തി, കുര്യൻ പി.കുര്യൻ, അഭിലാഷ് കൊച്ചുപറമ്പിൽ, നിഖിൽ തുരുത്തിയിൽ, സെബാസ്റ്റ്യൻ കാശകാട്ടേൽ, ജിതിൻ തോമസ്, തുടങ്ങിയവർ പ്രസംഗിച്ചു.

petrol disel price
Advertisment