Advertisment

കേന്ദ്ര സർക്കാറിന്‍റെെ പെട്രോൾ ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് മലമ്പുഴ, അകത്തേത്തറ മണ്ഡലം കമ്മിറ്റികൾ സംയുക്തമായി മലമ്പുഴ പെട്രോൾ പമ്പ് ഉപരോധിച്ചു

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്: പെട്രോൾ - ഡീസൽ വിലയിലൂടെ എഴുപത് ശതമാനവും നികുതിയിനത്തിൽ കൈക്കലാക്കുന്ന കേന്ദ്ര ,സംസ്ഥാന സർക്കാറുകൾ ആ നേട്ടത്തിന്റെ ഒരംശമെങ്കിലും ജനങ്ങളുമായ് പങ്കുവെക്കാൻ തയ്യാറാകണമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി വിനോദ് ചെറാട് ആവശ്യപ്പെട്ടു.

Advertisment

publive-image

കേന്ദ്ര സർക്കാറിന്റെ പെട്രോൾ ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് മലമ്പുഴ, അകത്തേത്തറ മണ്ഡലം കമ്മിറ്റികൾ സംയുക്തമായി, മലമ്പുഴ പെട്രോൾ പമ്പ് ഉപരോധിച്ചു. യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി വിനോദ് ചെറാട് ഉൽഘാടനം ചെയ്തു.

അകത്തേത്തറ യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ്‌. ശേഖരൻ അധ്യക്ഷനായി. സജീവൻ മലമ്പുഴ, പ്രേമകുമാരൻ, പി.നാച്ചിമുത്തു, അൻഷാദ്, സുധീഷ്, വിനീഷ്,ടി. രാജേഷ്, രാമൻ, മുരുകൻ,ശിവൻ തുടങ്ങിയവർ പങ്കെടുത്തു

petrol disel price
Advertisment