Advertisment

പെട്രോൾ, ഡീസൽ വർദ്ധനവിലൂടെകേന്ദ്ര സർക്കാർ ജനങ്ങളെ കൊള്ളയടിക്കുന്നു :ജോയി എബ്രാഹം

New Update

കോട്ടയം : രാജ്യത്ത് പടർന്ന് പിടിച്ച കോവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ ലോക്ക് ഡൌൺ ഏർപ്പെടുത്തിയതുമൂലം സാമ്പത്തിക രംഗവും, തൊഴി മേഖലയും സ്തംഭിച്ച് ജനം നട്ടം തിരിക്കുമ്പോൾ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിലിന് വില താഴുമ്പോൾ കേന്ദ്രസർക്കാർ ദിനംപ്രതി പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ചു കൊണ്ട് ഇന്ത്യയിലെ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോയി എബ്രാഹം മുന്‍ എംപി കുറ്റപ്പെടുത്തി.

Advertisment

publive-image

പെട്രോൾ, ഡീസൽ വില വർദ്ധന പിൻവലിക്കണമെന്നും, പെട്രോളിയം ഉല്പന്നങ്ങളുടെ വിലനിയന്ത്രണാധികാരം പെട്രോളിയം കബനി കളിൽ നിന്നും കേന്ദ്ര സർക്കാർ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് ഫ്രണ്ട് (എം) കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ പ്രധിഷേധ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

യൂത്ത് ഫ്രണ്ട് ( എം) കോട്ടയം ജില്ലാ പ്രസിഡന്റ് ഷിജു പാറയിടുക്കിൽ അദ്ധ്യക്ഷത വഹിച്ചു.കേരളാ കോൺഗ്രസ് (എം ) കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ മഖ്യ പ്രസംഗം നടത്തി , വി.ജെ ലാലി, മൈക്കിൾ ജയിംസ്, ജയിസൺ ജോസഫ്, എബി പൊന്നാട്ട്, സാബു പിടികക്കൽ,കുര്യൻ പി.കുര്യൻ, ജോയി സി. കാപ്പൻ , മജീഷ് കൊച്ചു മലയിൽ, ഷില്ലറ്റ് അലക്സ് , അരുൺ മാത്യു,. അഭിലാഷ് കൊച്ചുപറമ്പിൽ , ജിതിൻ പ്രാക്കുഴി, തുടങ്ങിയവർ പ്രസംഗിച്ചു.ഗാന്ധി പ്രതിമക്കൽ നിന്നും പിടി വണ്ടിയിൽ സ്ക്കൂട്ടർ കയറ്റി പ്രകടനമായാണ് ഹെഡ് പോസ്റ്റോഫീസ് പടിക്കൽ എത്തിയത്.

petrol disel
Advertisment