Advertisment

സംസ്ഥാനത്ത് നൂറ് കടന്ന് പെട്രോള്‍ വില; പ്രീമിയം പെട്രോളിന് 100 രൂപ 24 പൈസയായി

New Update

തിരുവനന്തപുരം: സംസ്ഥാനത്ത് നൂറ് കടന്ന് പെട്രോള്‍ വില. വയനാട്, തിരുവനന്തപുരം, ഇടുക്കി, പാലക്കാട് ജില്ലകളിൽ പ്രീമിയം പെട്രോളിന് വില നൂറു രൂപ കടന്നു. പ്രീമിയം പെട്രോളിന് 100 രൂപ 24 പൈസയായി.

Advertisment

publive-image

പാറശാലയില്‍ ലീറ്ററിന് 101 രൂപ 14 പൈസയും ബത്തേരിയില്‍ 100 രൂപ 24 പൈസയുമാണ് വില. ഇന്ധനവില ഇന്നും കൂട്ടിയതോടെയാണ് സംസ്ഥാനത്ത് പെട്രോള്‍ വില സെഞ്ചുറി പിന്നിട്ടത്. പെട്രോളിനും ഡീസലിനും 28 പൈസ വീതമാണ് ഇന്ന് കൂടിയത്.

37 ദിവസത്തിനിടെ 21 തവണയാണ് ഇന്ധനവില കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 97.29 രൂപയും ഡീസലിന് 92.63 രൂപയുമാണ്. കൊച്ചിയില്‍ ഒരു ലീറ്റര്‍ പെട്രോളിന് 95.41 രൂപയും ഡീസലിന് 90.86 രൂപയുമാണ് വില

PETROL PRICE
Advertisment