സൗദിയില്‍ ഇന്ന്‍ മുതല്‍ പെട്രോള്‍ വിലയില്‍ നേരിയ വര്‍ധന. 91 പെട്രോൾ ലിറ്ററിന് 1.44 .

ജയന്‍ കൊടുങ്ങല്ലൂര്‍ ([email protected])
Sunday, April 14, 2019

റിയാദ്- സൗദിയിൽ പെട്രോൾ വിലയിൽ നേരിയ വർധന സൗദി റിയാലും 95 പെട്രോൾ 2.10 റിയാലുമാണ് പുതുക്കിയ വില. ഈ വർഷത്തെ രണ്ടാം പാദത്തിലെ (ഏപ്രിൽ മുതൽ ജൂലൈ വരെ വിലയാണിത്. പുതുക്കിയ വില ഇന്ന് മുതൽ നിലവിൽ വന്നു.

സൗദിയില്‍ പെട്രോള്‍ വില ഓരോ മൂന്ന് മാസങ്ങളിലും മാറും. എണ്ണ വിലയിലെ ചാഞ്ചാ ട്ടത്തിന് അനുസരിച്ചാകും വില നിശ്ചയിക്കുക. ആഗോളതലത്തിലെ എണ്ണവിലക്കനുസ രിച്ചാകും മാറ്റങ്ങള്‍.

ആഗോള വിപണിയില്‍ എണ്ണ വിലയില്‍ തുടര്‍ച്ചയായുണ്ടാകുന്ന മാറ്റത്തിന്റെ അടിസ്ഥാ നത്തിലാണ് തീരുമാനം. ഇത് പ്രകാരം ഓരോ മൂന്ന് മാസത്തിലും വില പുന:പരിശോ ധനയുണ്ടാകും. ഇത് പ്രകാരം വില കൂടുകയും, കുറയുകയും ചെയ്യും. വിവിധ രാജ്യങ്ങ ളില്‍ നിലവിളുള്ള സംവിധാനമാണ് സൗദിയിലും പ്രാബ്യത്തിലാകുന്നത്. യു.എസ്, ആസ്ത്രേലിയ, ഇന്ത്യ എന്നിവിടങ്ങലില്‍ ഓരോ ദിവസത്തിലുമാണ് എണ്ണ വില മാറുന്നത്. ജപ്പാന്‍, ദക്ഷിണ കൊറിയ എന്നിവടങ്ങളില്‍ ആഴ്ചയിലും. ജി.സി.സി.യിലെ യു. എ .ഇ, ഒമാന്‍ രാജ്യങ്ങളില്‍ മാസത്തിലാണ് മാറ്റം

×