Advertisment

പെട്രോളിന്‍റെ പേരില്‍ നടത്തുന്നത് പകല്‍കൊള്ള: ഷാഫി പറമ്പില്‍

New Update

പാലക്കാട്: ബാറിനും ബിവറേജിനും ബെഹറയ്ക്കും കൊറോണ മുന്നറിയിപ്പ് ബാധകമല്ലേയെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എ പത്രസമ്മേളനത്തില്‍ ചോദിച്ചു. കൊറോണ ഭീതിയില്‍ വിവാഹങ്ങളും യോഗങ്ങളും മറ്റു ആഘോഷ പരിപാടികളും മാറ്റിവെച്ച് ജനങ്ങള്‍ കൂടുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദ്ദേശിക്കുമ്പോള്‍ ബീവറേജിനുമുമ്പില്‍ വരി നില്‍ക്കുമ്പോഴോ ബാറുകളില്‍ ഇരുന്ന് മദ്യപിക്കുമ്പോഴോ വൈറസ് ബാധ ഉണ്ടാകില്ലെന്ന് ഏതെങ്കിലും ഗവേഷകര്‍ കണ്ടെത്തയതായി സര്‍ക്കാരിന് അറിവ് ലഭിച്ചിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

Advertisment

 

publive-image

വിദേശയാത്രകഴിഞ്ഞുവന്ന ലോകനാഥ്‌ബെഹ്‌റയെ യാതൊരു പരിശോധനയും ഇല്ലാതെ യോഗങ്ങളില്‍ പങ്കെടുപ്പിച്ചതും വിരോധാഭാസമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കൊറോണഭീതി ജനങ്ങളിലേക്ക് തള്ളിവിട്ട് ഇതിന്റെ മറവില്‍ രഹസ്യ അജണ്ടകള്‍ പാസാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇന്ധനവിലയുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ പകല്‍ കൊള്ള നടത്തുകയാണ് ചെയ്യുന്നത്. ക്രൂഡോയിലിന് വിലകൂടുമ്പോള്‍ പെട്രോളിനും ഡീസലിനും വില കൂട്ടുന്ന സര്‍ക്കാര്‍ ക്രൂഡോയിലിന് വിലകുറയുമ്പോള്‍ പെട്രോളിനും ഡീസലിനും വില കുറക്കാതെ ജനങ്ങളെ കൊള്ളയടിക്കുന്നു.

പെട്രോളിന് 28 രൂപ 48 പൈസയും ഡീസലിന് 32 രൂപ 8 പൈസയുമാണ് ബെയ്‌സ് വിലയെന്നിരിക്കെ പെട്രോളിന് 72 രൂപ 37 പൈസയും ഡീസലിന് 66 രൂപ 60 പൈസയുമാക്കി വില്‍ക്കുന്നത് പകല്‍ കൊള്ളയാണെന്നും ഷാഫി പറമ്പില്‍ എം എല്‍ എ ആരോപിച്ചു.

petrol price hike shafilparambil
Advertisment