Advertisment

ഇന്ധനവില വര്‍ധന; ഏറ്റവും വലിയ കെടുതി അനുഭവിക്കുന്നത് ഉപഭോക്തൃ സംസ്ഥാനമായ കേരളമാണെന്ന് തമ്പാനൂര്‍ രവി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തനപുരം : ഇന്ധനവില വര്‍ധനവിന്‍റെെ ഏറ്റവും വലിയ കെടുതി അനുഭവിക്കുന്നത് ഉപഭോക്തൃ സംസ്ഥാനമായ കേരളമാണെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി. പെട്രോള്‍,ഡീസല്‍ വില വര്‍ധനവിനെതിരെ വ്യാപാരി വ്യവസായി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തിയ എ.ജി.എസ് ഓഫീസ് പടിക്കല്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു തമ്പാനൂര്‍ രവി.

Advertisment

publive-image

എണ്ണവില കൂടുന്നത് അവശ്യസാധനങ്ങളുടെ വില വര്‍ധിക്കാനിടയാക്കും. ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് വ്യാപാരമേഖലയേണ്. അവശ്യസാധനങ്ങളുടെ വില ഉയരാതിരിക്കണമെങ്കില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ എണ്ണവില ഉയരുന്നത് നിയന്ത്രിക്കാന്‍ തയ്യാറാകണം.

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ യു.ഡി.എഫ് സര്‍ക്കാര്‍ ഇന്ധനവിലയിലൂടെ ലഭിക്കുമായിരുന്ന അധിക നികുതി വേണ്ടെന്നു വച്ചു. ആ മാതൃക പിന്തുടരാന്‍ കേരളസര്‍ക്കാര്‍ തയ്യാറാവണം. പ്രതിവര്‍ഷം 2050 കോടി രൂപയാണ് കേരളത്തിന് ഇന്ധന നികുതിയിലൂടെ ലഭിക്കുന്നത്.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നികുതിയാണ് ഇന്ധന വില ഉയരുന്നത് കാരണം. നികുതി കുറച്ച് ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാന്‍ സര്‍ക്കാരുകള്‍ എത്രയും വേഗം തയ്യാറാകണമെന്നും തമ്പാനൂര്‍ രവി പറഞ്ഞു.

ജില്ലാ പ്രസിഡന്റ് പനങ്ങോട്ട് കോണം വിജയന്‍ അധ്യക്ഷത വഹിച്ചു. കുറ്റപ്പുറം തങ്കപ്പന്‍,നാരായണന്‍കുട്ടി,രാജേന്ദ്രബാബു,സജിന്‍ലാല്‍,വി.എം.ലാന്‍സി തുടങ്ങിയവര്‍ പങ്കെടുത്തു.

petrol price hike4
Advertisment