Advertisment

ഇന്ധന വില വർധന: പെട്രോൾ പമ്പുകൾക്ക് മുന്നിൽ യുവജന രോഷമുയർത്തി യൂത്ത് ലീഗ്

New Update

തൃശ്ശൂർ: ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകർ തൃശ്ശൂർ ജില്ലയിൽ പെട്രോൾ പമ്പുകൾക്ക് മുൻപിൽ പ്രതിഷേധ സമരം നടത്തി.

Advertisment

publive-image

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മണ്ഡലം, പഞ്ചായത്ത് കമ്മറ്റികളുടെ നേതൃത്വത്തിലായിരുന്നു സമരം. പെട്രോൾ പമ്പുകൾ ഇല്ലാത്ത പഞ്ചായത്തുകളിൽ കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുന്നിലും സമരം നടത്തി. കണ്ടോൺമെൻറ് സോണുകളിൽ ഉള്ളവർ സോഷ്യൽ മീഡിയ ക്യാമ്പയിൻ വഴിയും സമരത്തിൽ പങ്കാളികളായി.

publive-image

മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് സി എ മുഹമ്മദ് റഷീദ് നാട്ടികയിലും യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് കെ കെ അഫ്സൽ മൂന്നുപീടിക യിലും ജനറൽ സെക്രട്ടറി എ എം സനൗഫൽ കൊടുങ്ങല്ലൂരും സംസ്ഥാന വൈസ് പ്രസിഡണ്ട് പി എ അബ്ദുൽ കരീം മുള്ളൂർക്കരയിലും സമരം ഉദ്ഘാടനം ചെയ്തു.

publive-image

പുന്നയൂർ പഞ്ചായത്തിലെ ഒറ്റയിനി, അതിർത്തി, ഗുരുവായൂർ കിഴക്കേനട, പുന്നയൂർക്കുളം, കടപ്പുറം, ഒരുമനയൂർ, വടക്കേക്കാട്, പാടൂർ, പുവ്വത്തൂർ, കേച്ചേരി, തൃപ്രയാർ, വലപ്പാട്, എടത്തിരുത്തി, കൈപ്പമംഗലം, പെരിഞ്ഞനം, മതിലകം, എസ് എൻ പുരം, എറിയാട്, മൂന്നുപീടിക, കൊടുങ്ങല്ലൂർ, അഷ്ടമിച്ചിറ, വെള്ളാങ്ങല്ലൂർ, ദേശമംഗലം, മുള്ളൂർക്കര, കടവല്ലൂർ, കടങ്ങോട്, മണ്ണുത്തി എന്നിവിടങ്ങളിലാണ് ഇന്നലെ സമരങ്ങൾ നടന്നത്.

publive-image

petrol price hike
Advertisment