Advertisment

സംസ്ഥാന വ്യാപകമായി സ്വകാര്യ ബസ് ഉടമകൾ കേന്ദ്ര, സംസ്ഥാന സർക്കാർ ഓഫീസികൾക്കു മുമ്പിൽധർണ നടത്തുന്നു

author-image
ജോസ് ചാലക്കൽ
New Update

ഡീസൽ വില വർദ്ധനവ് പിൻവലിക്കുക, സ്വകാര്യ ബസ് ഉടമകൾക്ക് ഡീസൽ സെയിൽടാക്‌സ് ഒഴിവാക്കുക, യാത്ര നിരക്ക് വർധിപ്പിക്കുക, വിദ്യാർത്ഥി കൺസെഷൻ സമ്പ്രദായത്തിൽ കാലോചിതമായ മാറ്റം നടപ്പിലാക്കുക, വാഹനനികുതി ഒഴിവാക്കുക, പൊതുഗതാഗതം നിലനിർത്തുന്നതിന് ആവശ്യമായ ഗതാഗത നയം ആവിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ആൾ കേരള ബസ് ഓപ്പറേറ്റർസ് ഒരഗനൈസേഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ വിവിധ കേന്ദ്ര , കേരള സർക്കാർ ഓഫീസുകൾക്കു മുമ്പിൽ തിങ്കളാഴ്ച രാവിലെ 10.30നു പ്രതിഷേധ ധർണ നടത്തുന്നു.

Advertisment

publive-image

എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രധാനപ്പെട്ട താലൂക്ക് അടിസ്ഥാനത്തും സാമൂഹിക അകലം പാലിച്ചു കൊണ്ടും കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടും ആയിരിക്കും ധർണ നടത്തുക. സർക്കാരുകളുടെ ഭാഗത്തു നിന്ന് അടിയന്തര നടപടികൾ ഉണ്ടാവാത്ത പക്ഷം നിലവിൽ ഓടുന്ന ബസുകൾക്കു പോലും സർവീസ് നടത്തുവാൻ സാധിക്കാതെ വരും.

ജി ഫോം പിൻവലിച്ചു കൊണ്ട് ഇപ്പോൾ ഓടുന്ന ബസുകൾക്കു വീണ്ടും ജൂലായ്‌ 1 മുതൽ ജി ഫോം കൊടുക്കേണ്ടി വരും. 2018 മാർച്ചു 1 നു ബസ് ചാർജ് നിശ്ചയിക്കുമ്പോൾ ഡീസൽ വില 62 രൂപയായിരുന്നു എങ്കിൽ ഇന്നത് 13 രൂപ വർദ്ധിച്ചു 75 രൂപയിൽ എത്തി നിൽക്കുകയാണ്.

ദിനംപ്രതി ഇപ്പോഴും ഡീസൽ വില കൂടിക്കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാരിന് ലഭിക്കുന്ന സെയിൽ ടാക്സിലും, കേന്ദ്ര സർക്കാരിന്റെ എക്‌സൈസ് ഡ്യൂട്ടിയിലും ഇളവുകൾ ലഭിക്കുകയും, വിദ്യാർത്ഥികളുടെ ഉൾപ്പെടെയുള്ളവരുടെ യാത്ര കൂലിയിൽ വർദ്ധനവ് ഉണ്ടായാൽ മാത്രമേ സാധാരണ ക്കാരന്റെ ചിലവുകുറഞ്ഞ യാത്ര ഉപാധി യായ സ്വാകര്യ ബസ്കൾക്ക് നിലനിൽക്കുവാൻ കഴിയുകയുള്ളു എന്നും ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി ഗോപിനാഥൻ പറഞ്ഞു.

petrol price hike
Advertisment