Advertisment

ഇന്ധന വിലവർധനക്കെതിരെ യൂത്ത് കോൺഗ്രസ്സ് സൈക്കിൾ സവാരി സമരം നടത്തി

New Update

തൊടുപുഴ : ഇന്ധന വിലവർധനക്കെതിരെ യൂത്ത് കോൺഗ്രസ്സ് തൊടുപുഴ അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴയിൽ സൈക്കിൾ സവാരി സമരം നടത്തി. പ്രൈവറ്റ് ബസ്‌സ്റ്റാന്റിന്‌ മുന്നിൽ നിന്നുമാരംഭിച് ഗാന്ധി സ്കൊയർ - അമ്പലം ബൈപാസ്- ടെലിഫോൺ എക്സ്ചേഞ്ച് വഴി പ്രതിഷേധ സൈക്കിൾ സവാരി ടൗണിൽ പര്യടനം നടത്തി.

ക്രൂഡ് ഓയിൽ വില കുത്തനെ താഴ്ന്നിട്ടും പെട്രോളിനും ഡീസലിനും പാചകവാതകത്തിനും തുടർച്ചയായി അന്യായമായി വിലവർധിപ്പിച്ചുകൊണ്ട് കേന്ദ്ര സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് സമരം ഉത്ഘാടനം ചെയ്ത കെ.പി.സി.സി ജനറൽ സെക്രട്ടറി റോയ്.കെ.പൗലോസ് പറഞ്ഞു.

യൂത്ത് കോൺഗ്രസ്സ് അസംബ്ലി കമ്മിറ്റി പ്രസിഡണ്ട് വി.സി അനീഷ് അധ്യക്ഷത വഹിച്ചു.കെ.എസ്.യു ജില്ലാ പ്രെസിഡന്റ്‌ ടോണി തോമസ് കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡണ്ട് ജാഫർഖാൻ മുഹമ്മദ് ,ബിലാൽ സമദ് , സിബി ജോസഫ്, ടി.പി ദേവസ്യ , കെ.എം ഷാജഹാൻ , ലിജോ.എം.ജോസ് , അനൂപ് ഫ്രാൻസിസ് , സി.എസ് വിഷ്ണുദേവ് , ജോസ്.കെ.സണ്ണി , ജെയ്സൺ തോമസ് , അഫ്‌സിൻ ഫ്രാൻസിസ് , റഹ്മാൻ ഷാജി , ബ്ലെസ്സൺ ബേബി , ജോസിൻ തോമസ് , അൻസിൽ റഷീദ് , അർഷൽ അഹമ്മദ് എന്നിവർ നേതൃത്വം നൽകി.

petrol price hike
Advertisment