Advertisment

തിരഞ്ഞെടുപ്പിന് ശേഷം തുടർച്ചയായി നാലാം ദിനവും ഇന്ധന വില കൂട്ടി

New Update

തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് ശേഷം തുടർച്ചയായി നാലാം ദിനവും ഇന്ധന വില കൂട്ടി. കേരളമുൾപ്പടെയുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ഓരോ ദിവസവും ഇന്ധന വില വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്.

Advertisment

publive-image

ഇന്ന് പെട്രോളിന് 28 പൈസയും ഡീസലിന് 33 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 93.25 രൂപയും ഡീസലിന് 87.57 രൂപയുമായി. കൊച്ചിയിൽ ഇന്നത്തെ വില 91.15 പൈസയും, ഡീസൽ വില 87.90 രൂപയുമായി. കോഴിക്കോട് പെട്രോളിന് 91.68 പൈസയും ഡീസലിന് 86.45 പൈസയുമാണ് ഇന്നത്തെ വില.

ജനുവരി മുതൽ പെട്രോൾ വില കേന്ദ്രം കൂട്ടിയിരുന്നു. ഫെബ്രുവരി മാസത്തിൽ 16 തവണയാണ് പെട്രോൾ വില വർദ്ധിപ്പിച്ചതിന്. എന്നാൽ കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ വില കുറച്ചിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ വില വര്‍ധനയില്‍ സ്‌തംഭനമുണ്ടായി. പിന്നീട് മെയ് രണ്ട് വരെ വലിയ മാറ്റങ്ങളില്ലാതെ തുടർന്ന വിലയാണ് തിരഞ്ഞെടുപ്പ് ഫലം വന്ന് കഴിഞ്ഞ് നാല് ദിവസം തുടർച്ചയായി കൂട്ടിയിരിക്കുന്നത്.

PETROL PRICE
Advertisment