Advertisment

ഇന്ധന വില വര്‍ദ്ധനവ് ;സംസ്ഥാനത്ത് നാളെ മോട്ടോര്‍ വാഹന പണിമുടക്ക്

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: ഇന്ധന വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച്‌ നാളെ സംസ്ഥാനത്ത് മോട്ടോര്‍ തൊഴിലാളി സംയുക്ത സമര സമിതി പണിമുടക്ക് നടത്തും. രാവിലെ 6 മുതല്‍ ഉച്ചക്ക് 12 വരെയാണ് പണിമുടക്ക്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റം തടയുക, ഓട്ടോ ടാക്സി ചാര്‍ജ് വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

Advertisment

publive-image

 

പെട്രോളും ഡീസലും ടാക്സി വാഹനങ്ങള്‍ക്ക് സബ്സിഡി നിരക്കില്‍ നല്‍കുക. പെട്രോളും ഡീസലും ജി.എസ്.ടി പരിധിയില്‍ കൊണ്ടുവരിക, പെട്രോള്‍, ഡീസല്‍ വില വര്‍ധന പിന്‍വലിക്കുക, ഓട്ടോ ടാക്സി നിരക്ക് കാലോചിതമായി പുതുക്കുക തുടങ്ങിയവയാണ് സമരക്കാര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍.

PETROL PRICE
Advertisment