തമിഴ് റോക്കേഴ്‌സിനെന്ത് പേട്ട…ഇത്തവണയും പതിവ് തെറ്റിയില്ല…റിലീസ് ചെയ്ത പേട്ടയും ഇന്റര്‍നെറ്റില്‍

Thursday, January 10, 2019

രജനികാന്ത് ചിത്രം പേട്ട ഇന്റര്‍നെറ്റില്‍. ഇന്ന് റിലീസ് ചെയ്ത പടം മണിക്കൂറുകള്‍ക്കകമാണ് നെറ്റില്‍ എത്തിയത്. കുപ്രസിദ്ധ സൈറ്റായ ‘തമിഴ് റോക്കേഴ്‌സി’ന്റെ പേജിലാണ് എച്ച്.ഡി പ്രിന്റോടെ ചിത്രം പ്രചരിക്കുന്നത്. പേട്ടക്ക് പുറമെ, അജിത്തിന്റെ വിശ്വാസവും ചോര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത രജനി ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. രജനിക്ക് പുറമെ, നവാസുദ്ദീന്‍ സിദ്ദീഖി, വിജയ് സേതുപതി, തൃഷ, സിമ്രാന്‍ തുടങ്ങി വമ്പന്‍ താര നിര തന്നെയാണ് പേട്ടയില്‍ അണിനിരക്കുന്നത്.

പുത്തന്‍ സിനിമകള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുന്നതില്‍ കുപ്രസിദ്ധി നേടിയ സൈറ്റാണ് തമിഴ് റോക്കേഴ്‌സ്. സിനിമാ മേഖലക്ക് പ്രതിസന്ധി സൃഷ്ടിക്കുന്ന ഇത്തരം വ്യാജന്മാര്‍ക്ക് വിലങ്ങിടുമെന്ന് നടനും തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ അദ്ധ്യക്ഷനുമായ വിശാല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വിശാലിന്റെ ചിത്രമായ ‘തുപ്പറിവാളന്‍’ സമൂഹ മാധ്യമങ്ങളില്‍ കൂടി പ്രചരിപ്പിച്ചാണ് ഹാക്കര്‍മാര്‍ ഇതിന് മറുപടി കൊടുത്തത്.

×