Advertisment

‘പേട്ട’യുടെ ട്രെയ്‌ലർ

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

രജനി കാന്ത്, വിജയ് സേതുപതി, സിമ്രാൻ, തൃഷ തുടങ്ങിയ താരങ്ങൾ വെള്ളിത്തിരയിൽ ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം പേട്ടയുടെ ട്രെയ്‌ലർ റിലീസ് ചെയ്തു. കാര്‍ത്തിക് സുബ്ബരാജാണ് പേട്ട എന്ന ചിത്രത്തിന്റെ സംവിധായകന്‍.സ്‌റ്റൈലന്‍ ലുക്കിലാണ് പേട്ടയുടെ ഓരോ പോസ്റ്ററിലും രജനീകാന്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചിത്രത്തിൽ നായികമാരായി എത്തുന്നത് സിമ്രാനും തൃഷയുമാണ്.

തൃഷയ്‌ക്കൊപ്പം എത്തുന്ന പോസ്റ്ററിൽ നാടൻ തമിഴ് ലുക്കിലാണ് രജനി കാന്ത് എത്തുന്നത്. അതേസമയം സിമ്രാനൊപ്പം രജനി എത്തുന്ന കഴിഞ്ഞ ദിവസം പുറത്തുവിട്ട പോസ്റ്ററുകളിൽ മോഡേൺ ലുക്കിലാണ് രജനി കാന്ത് പ്രത്യക്ഷപ്പെട്ടത്. ബോളിവുഡ് താരം നവാസുദീന്‍ സിദ്ധിഖി ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നുണ്ട്.

യുവസംവിധായകനായ കാര്‍ത്തിക് സുബ്ബരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് നിര്‍മ്മാണം. അനിരുദ്ധ് രവിചന്ദര്‍ സംഗീതവും തിരു ക്യാമറയും നിര്‍വഹിക്കുന്നു.

Advertisment