Advertisment

പെട്ടിമുടി ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായ അവസാന ആളെയും കണ്ടെത്തും വരെ തിരച്ചിൽ തുടരും: കൂടുതൽ ആളുകളെ ഉൾപ്പെടുത്തി പുഴയോരങ്ങള്‍ കേന്ദ്രീകരിച്ചുള്ള തിരച്ചിൽ ഇന്നും തുടരും : ഇനി കണ്ടെത്താനുള്ളത് 14 പേരെ

New Update

 

Advertisment

ഇടുക്കി: പെട്ടിമുടി ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായ അവസാന ആളെയും കണ്ടെത്തും വരെ തിരച്ചിൽ തുടരുമെന്നു ജില്ലാ ഭരണകൂടം. ഇന്നലെ നടത്തിയ തെരച്ചിലിൽ ആരെയും കണ്ടെത്താനായില്ല. കൂടുതൽ ആളുകളെ ഉൾപ്പെടുത്തി പുഴയോരങ്ങള്‍ കേന്ദ്രീകരിച്ചുള്ള തിരച്ചിൽ ഇന്നും തുടരും.

publive-image

പെട്ടിമുടി ദുരന്തത്തിൽ മരിച്ച 56 പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെത്തിയത. 14 പേരെ കൂടി ഇനി കണ്ടെത്താനുണ്ട്. ദുരന്തത്തിൽപ്പെട്ട മുഴവൻ ആളുകളെയും കണ്ടെത്തുന്നതുവരെ തിരച്ചിൽ തുടരുവാനാണ് മൂന്നാറിൽ ചേർന്ന പ്രത്യേക അവലോകന യോഗത്തിലെ തീരുമാനം.

പുഴകൾ കേന്ദ്രീകരിച്ചുള്ള തിരച്ചിലാണ് ഇപ്പോൾ നടത്തുന്നത്. നാട്ടുകാരെ ഉൾപ്പെടുത്തി തിരച്ചില്‍ ഊര്ജിതമാക്കും. ഇതിനായി ഇടമലക്കുടിയില്‍ നിന്നടക്കമുള്ള ആദിവാസി യുവാക്കളുടെ സഹായം തേടും.

ദുരന്തബാധിതരായ ആളുകള്‍ക്ക് അര്‍ഹമായ ധനസഹായം വേഗത്തില്‍ ലഭ്യമാക്കുവാന്‍ ആവശ്യമായ ഇടപെടല്‍ നടത്തും. അവ്സാന നിലവില്‍ പെട്ടിമുടിയില്‍ 64 കുടുംബങ്ങളെയാണ് മാറ്റി പാർപ്പിച്ചിരിക്കുന്നത്. ഇവരുടെ വീടുകൾ വാസയോഗ്യമാക്കുവാനുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കുവാനാണ് തീരുമാനം

LANDSLIDE pettimudi
Advertisment