Advertisment

പി.എഫ് പെന്‍ഷന്‍: 2014 ലെ ഭേദഗതി റദ്ദാക്കി

New Update

publive-image

കൊച്ചി : എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് പെന്‍ഷന്‍ പദ്ധതിയിലെ അനീതിക്കെതിരായി ശക്തമായ താക്കീതോടെ കേരള ഹൈക്കോടതി വിധി. ശമ്പളത്തിന് ആനുപാതികമായി പെന്‍ഷന്‍ വിഹിതം നല്‍കാനുള്ള ഓപ്ഷന് കട്ട് ഓഫ് തീയ്യതി നിശ്ചയിക്കുകയും പെന്‍ഷന്‍ പരിഗണിക്കുന്ന ശമ്പളം 15,000 രൂപയാക്കി നിജപ്പെടുത്തിയതും 60 മാസത്തെ ശരാശരി മാസവേതനം പെന്‍ഷന് അടിസ്ഥാനമാക്കി നിശ്ചയിച്ചതുമടക്കമുള്ള തൊഴിലാളിദ്രാഹകരമായ ഭേദഗതികളെല്ലാം ഹൈക്കോടതി റദ്ദാക്കി.

എന്നാല്‍, സ്ഥാപനത്തില്‍ സ്വന്തമായി ട്രസ്റ്റ് രൂപവത്കരിച്ച് പി.എഫ്. കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളിലെ പെന്‍ഷന്‍ കേസുകള്‍ ഇപ്പോഴത്തെ വിധിയുടെ പരിധിയില്‍ വന്നിട്ടില്ല. ആനുകൂല്യങ്ങള്‍ നിഷേധിച്ചതിനെതിരെ പതിനയ്യായിരത്തോളം പേര്‍ കക്ഷിചേര്‍ന്നിട്ടുള്ള 507 കേസുകളിലാണ് ജസ്റ്റീസുമാരായ സുരേന്ദ്രമോഹന്‍, എ.എന്‍.ബാബു എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വിധി പറഞ്ഞത്. കേസില്‍ വാദം പൂര്‍ത്തിയായി ഒന്നര കൊല്ലത്തിന് ശേഷമാണ് വിധി പ്രഖ്യാപനമുണ്ടായത്. പി.എഫ്. പെന്‍ഷന്‍ കേസുകളില്‍ കേരള ഹൈക്കോടതിയാണ് ആദ്യമായി ജീവനക്കാര്‍ക്ക് അനുകൂലമായി വിധി പറഞ്ഞത്.

Advertisment