Advertisment

കുവൈറ്റില്‍ ഹൌസ് മെയ്ഡുകളെ രക്ഷപെടാന്‍ സഹായിച്ച ഫിലിപ്പീന്‍ എംബസിയിലെ 3 ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാന്‍ ആഭ്യന്തര മന്ത്രിയുടെ ഉത്തരവ്. വീഡിയോ തെളിവ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിര്‍ണ്ണായകമായി

New Update

publive-image

Advertisment

കുവൈറ്റ് : കുവൈറ്റിലെ ഫിലിപ്പീന്‍ എംബസിയിലെ 3 ഫിലിപ്പീന്‍ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാന്‍ ആഭ്യന്തര മന്ത്രി ഷെയ്ഖ് ഖാലിദ് ജറാഹ് അല്‍ സബാഹ് ഉത്തരവിട്ടു.

കുറ്റവാളികളായ ഏതാനും ഹൌസ് മേഡുകളെ എംബസി ഉദ്യോഗസ്ഥര്‍ രക്ഷപെടാന്‍ സഹായിച്ച വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

publive-image

ഇതിനെതിരെ പാര്‍ലമെന്റില്‍ ഉള്‍പ്പെടെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ ഉത്തരവ്. നേരത്തെ ഫിലിപ്പീന്‍ വനിതകള്‍ പതിവായി ആക്രമിക്കപെടുന്ന സംഭവത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു.

publive-image

എന്നാല്‍ കര്‍ശനമായ നടപടികളിലൂടെ അത്തരം പ്രശ്നങ്ങള്‍ക്ക് കുവൈറ്റ് അധികാരികള്‍ പരിഹാരം കണ്ടിരുന്നു .

kuwait latest
Advertisment