Advertisment

ഫോൺ ചാർജിങ്ങിനിടെ പൊട്ടിത്തെറിച്ച് ബെഡ്‌റൂം കത്തിനശിച്ചു; വീട്ടുകാര്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്

New Update

Advertisment

കാസർഗോഡ് : മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച്‌ വീട്ടിലെ കിടപ്പുമുറി കത്തി നശിച്ചു. കൈതക്കാട് ഖുബാനഗറിലെ ടികെ അഫ്‌സത്തിന്റെ വീട്ടിലാണ് സംഭവം. അഫ്‌സത്തിന്റെ മകന്‍ മുസ്തഫയുടെ സ്മാര്‍ട്ട് ഫോണാണ് പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിച്ച മൊബൈലില്‍ നിന്ന് തീപടര്‍ന്ന് മുറിയിലുണ്ടായിരുന്ന ലാപ്‌ടോപ്, കിടക്ക, ഫര്‍ണിച്ചര്‍ എന്നിവയെല്ലാം കത്തിനശിച്ചു.

Image result for phone charge

വീട്ടുകാര്‍ മറ്റൊരു മുറിയിലായതിനാല്‍ വന്‍ ദുരന്തം ഒഴിവാവുകയായിരുന്നു. പുലര്‍ച്ചെ ഒരുമണിയോടെയാണ് മൊബൈല്‍ഫോണ്‍ ചാര്‍ജ് ചെയ്യാനായി വെച്ചത്. നാലുമണിയോടെ ശബ്ദംകേട്ട് വാതില്‍ തുറന്നപ്പോഴാണ് തീപടര്‍ന്ന് മുറിക്കകത്തുണ്ടായിരുന്ന സാധനങ്ങളെല്ലാം കത്തിനശിച്ചതായി കണ്ടത്.

Advertisment