Advertisment

കുടിപ്പക തീര്‍ക്കാന്‍ ഗുണ്ടാസംഘങ്ങള്‍ തയാറെടുക്കുന്നതായി സൂചന; കണ്ണമ്മൂല വിഷ്ണു കൊലപാതകത്തിന് പകരം വീട്ടുമെന്ന് ഗുണ്ടാസംഘാംഗം പറയുന്ന ഫോണ്‍ സംഭാഷണം പുറത്ത്

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: കുടിപ്പക തീര്‍ക്കാന്‍ ഗുണ്ടാസംഘങ്ങള്‍ തയാറെടുക്കുന്നതായി സൂചന. കണ്ണമ്മൂല വിഷ്ണു കൊലപാതകത്തിന് പകരം വീട്ടുമെന്ന് ഗുണ്ടാസംഘാംഗം പറയുന്ന ഫോണ്‍ സംഭാഷണം പുറത്ത്. ഇതോടെ ഇതേ ക്വട്ടേഷന്‍ സംഘം കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ ഒത്തുചേര്‍ന്നത് സംശയത്തിനിടയാക്കിയിരുന്നു.

Advertisment

publive-image

കോണ്‍ഗ്രസ് നേതാവ് ചേന്തി അനിലിന്‍റെ വീട്ടില്‍ ഒന്നാം തീയതി ഓം പ്രകാശ്, പുത്തന്‍പാലം രാജേഷ് തുടങ്ങി 12 ക്രിമിനല്‍ കേസ് പ്രതികള്‍ ഒത്തുചേര്‍ന്നിരുന്നു. 2015ല്‍ തിരുവനന്തപുരം കണ്ണമ്മൂലയില്‍ നടന്ന സുനില്‍ ബാബു കൊലക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന അരുണ്‍, അനീഷ്, കിച്ചു എന്നിവര്‍ പരോളില്‍ ഇറങ്ങിയും ഇതില്‍ പങ്കെടുത്തു.

ഇതില്‍ ഒരാളുടെ ഫോണ്‍ സംഭാഷണമാണ് പുറത്തായിരിക്കുന്നത്. സുനില്‍ ബാബു വധത്തിന് പിന്നാലെ ഇവരുടെ സംഘത്തില്‍പെട്ട വിഷ്ണു കൊല്ലപ്പെട്ടിരുന്നു. അതിലെ പ്രതിയായ അരുണിനെ ആക്രമിക്കുന്നതാണ് സംഭാഷണത്തില്‍ പറയുന്നത്.

പരോളില്‍ ഇറങ്ങുന്നതിന് മുമ്പ് ജയിലില്‍ നിന്നു നടത്തിയ ഫോണ്‍ വിളിയാണിത്. ഇതിനു ശേഷമാണ് ഇവരടക്കം ഡിസിസി അംഗത്തിന്റെ വീട്ടില്‍ ഒത്തുചേര്‍ന്നത്. അതിനാല്‍ ഫോണില്‍ പറയുന്ന തരത്തിലുള്ള ആക്രമണം ആസൂത്രണം ചെയ്യുകയായിരുന്നു കൂട്ടായ്മയുടെ ലക്ഷ്യമെന്നാണ് സംശയം. എന്നാല്‍ ചേന്തി അനില്‍ ഇത് നിഷേധിക്കുകയും ഗൂഢാലോചന നടന്നതായി തെളിവില്ലെന്ന് പൊലീസ് പ്രാഥമിക നിഗമനത്തിലെത്തുകയും ചെയ്തിരുന്നു.

phone call
Advertisment