Advertisment

ഫോണ്‍ എടുക്കാന്‍ മറന്നുപോയോ? പേടിക്കേണ്ട ജാക്കറ്റ് ഓര്‍മിപ്പിക്കും: ജാക്കറ്റ് ഒരുക്കുന്നത് ലീവൈസും, ഗൂഗിളും ചേര്‍ന്ന്: ജാക്കറ്റ് പത്ത് തവണയില്‍ കൂടുതല്‍ കഴുകുവാന്‍ പാടില്ല

author-image
admin
Updated On
New Update

ഫോണ്‍ ഓര്‍മ്മിക്കുന്ന ജാക്കറ്റ്. ഇതാണ് ഗൂഗിളിന്റെ പുതിയ ലക്ഷ്യം. ഗൂഗിളും വസ്ത്രനിര്‍മ്മാണ കമ്പനിയായ ലീവൈസും, ചേര്‍ന്ന് പുതിയ ജാക്കറ്റ് അവതരിപ്പിച്ചിരിക്കുന്നു. സ്മാര്‍ട്ട് ഫോണ്‍ എടുക്കാന്‍ മറന്നാല്‍ ഈ ജാക്കറ്റ് ഓര്‍മിപ്പിക്കും, മാത്രമല്ല ഫോണ്‍ എവിടെയെങ്കിലും നഷ്ടപ്പെട്ട് പോയാലോ അതല്ലെങ്കില്‍ എവിടേലും മറന്ന് വെച്ചലും ഈ ജാക്കറ്റ് ഫോണ്‍ എടുക്കുവാനായി ഓര്‍മിപ്പിക്കും.

Advertisment

ജാക്കറ്റും ഫോണും വേര്‍പെട്ടാല്‍ ഉടന്‍ തന്നെ ഒരു അലെര്‍ട്ട് മെസ്സേജ് നിങ്ങളുടെ ഫോണില്‍ എത്തും. നിങ്ങള്‍ക്ക് ഫോണും ജാക്കറ്റും നഷ്ടപ്പെട്ട് പോകാതിരിക്കുവാനായി രണ്ടും ഒന്നുപോലെ ഉപയോഗിക്കാം, രണ്ടും തമ്മിലുള്ള ഉപയോഗം പരസ്പ്പരം നഷ്ട്ടപ്പെട്ട് പോകാതിരിക്കാന്‍ സഹായിക്കും.

publive-image

സ്‌നാപ്പ് ടാഗ് വൈബ്രേറ്റ് ചെയ്യപ്പെടുകയും ലൈറ്റ് പ്രകാശിക്കാനും തുടങ്ങും'. നിങ്ങളുടെ ഫോണില്‍ മെസ്സേജ് വരുക മാത്രവുമല്ല, ജാക്കറ്റിന്റെ സ്ലീവ് ടാഗ് വൈബ്രേറ്റ് ചെയുകയും ചെയ്യും. ജാക്കറ്റിന്റെ 'ഫൈന്‍ഡ് മൈ ഫോണ്‍' എന്ന സൗകര്യം ഉപയോഗിക്കുവാനായി ജാക്ക്വാര്‍ഡ് ആപ്പ് ഇന്റെര്‍നെറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്ത് ഫോണുമായി ലിങ്ക് ചെയ്തത് ഉപയോഗിക്കാം.

25,000 രൂപയാണ് ഈ ജാക്കറ്റിന്റെ വില. ഈ ജാക്കറ്റ് വഴി പാട്ട് ആസ്വദിക്കാനും, ഇന്‍കമിങ് കോള്‍സ് അലര്‍ട്ടും, കൂടാതെ ടെക്സ്റ്റ് മെസ്സേജ് അലര്‍ട്ടും അറിയുവാന്‍ സാധിക്കും. ഈ ജാക്കറ്റ് പത്ത് തവണയില്‍ കൂടുതല്‍ കഴുകുവാന്‍ പാടുള്ളതല്ല

phone jacket
Advertisment