Advertisment

ഫോണ്‍ ചോര്‍ത്താന്‍ അധികാരം രാജ്യത്തെ ഈ പത്ത് എജന്‍സികള്‍ക്ക് മാത്രം; വ്യക്തികളുടെ ഫോണ്‍ നിയന്ത്രണ വിധേയമാകുന്നതിന് കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ മുന്‍‌കൂര്‍ അനുമതി വേണം

New Update

ന്യൂഡല്‍ഹി: സിബിഐ, എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ്, ഇന്‍റലിജന്‍സ് ബ്യൂറോ തുടങ്ങിയ പത്ത് ഏജന്‍സികള്‍ക്ക് മാത്രമാണ് ഫോണ്‍ ചോര്‍ത്താനുള്ള അധികാരമുള്ളതെന്ന് കേന്ദ്രസര്‍ക്കാര്‍. എന്നാല്‍, വ്യക്തികളുടെ ഫോണ്‍ നിയന്ത്രണ വിധേയമാകുന്നതിന് കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ മുന്‍‌കൂര്‍ അനുമതി വേണം.വാട്‌സാപ്പ് വിവര ചോര്‍ച്ച സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡിയാണ് ഇക്കാര്യം ലോക്സഭയില്‍ അവതരിപ്പിച്ചത്.

Advertisment

publive-image

രാജ്യത്തിന്‍റെ അഖണ്ഡതയും പരമാധികാരവും സംരക്ഷിക്കുന്നതിനുവേണ്ടി ഇന്‍റര്‍നെറ്റിലൂടെ കൈമാറുന്നതോ കമ്ബ്യൂട്ടറുകളില്‍ സൂക്ഷിച്ചിട്ടുള്ളതോ ആയ ഏതുവിവരവും നിരീക്ഷണ വിധേയമാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമുണ്ടെന്ന് അദ്ദേഹം ലോക്സഭയില്‍ ചൂണ്ടിക്കാട്ടി.

ഇന്‍റലിജന്‍സ് ബ്യൂറോ, സിബിഐ, എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ്, നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്‌ട് ടാക്‌സസ്, ഡയറക്ടറേറ്റ് ഓഫ് റെവന്യൂ ഇന്‍റലിജന്‍സ്, എന്‍ഐഎ, റോ, ഡയറക്ടറേറ്റ് ഓഫ് സിഗ്നല്‍ ഇന്‍റലിജന്‍സ്, ഡല്‍ഹി പോലീസ് കമ്മീഷണര്‍ എന്നിവര്‍ക്ക് മാത്രമാണ് ഫോണ്‍ ചോര്‍ത്താനുള്ള അധികാരമുള്ളത്.

 

phone leak
Advertisment