Advertisment

ഫോണിലൂടെ പ്രണയിച്ച കാമുകനെ തേടി നാല്‍പ്പതുകാരിയായ വീട്ടമ്മയെത്തി; റോഡരികില്‍ നാടകീയ രംഗങ്ങള്‍; ഒടുവില്‍ ..

New Update

എടക്കാട്: ഫോണിലൂടെ പ്രണയത്തിലായ കാമുകനെ തേടി നാല്‍പ്പതുകാരി നടാലിലെത്തി. ചാലക്കുന്നിലെ മുപ്പത്താറുകാരനായ കാമുകനെ തേടിയാണ് രണ്ട് കുട്ടികളുടെ അമ്മയായ കൊയിലാണ്ടി സ്വദേശിനി എത്തിയത്.

Advertisment

publive-image

വ്യത്യസ്തമത വിഭാഗത്തില്‍പ്പെട്ടവരാണ് ഇവര്‍. നടാല്‍ റെയില്‍വേ ഗേറ്റിനടുത്തായിരുന്നു കൂടിക്കാഴ്ചയ്ക്ക് സ്ഥലം തീരുമാനിച്ചത്. എന്നാല്‍ പരസ്പരം കണ്ട് സംസാരം തുടങ്ങി കുറച്ചുകഴഞ്ഞിപ്പോള്‍ തര്‍ക്കത്തിലും ബഹളത്തിലും കലാശിച്ചു. ഇതോടെ പൊലീസ് ഇടപെട്ടു.

റോഡരികില്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്.യുവാവിനെ നാട്ടിലേക്ക് ക്ഷണിച്ചപ്പോളാണ് നാടകീയരംഗങ്ങളുണ്ടായത്. പോലീസ് വിളിച്ചതിന്റെ അടിസ്ഥാനത്തില്‍ മകനെത്തി സ്ത്രീയെ നാട്ടിലേക്കു കൊണ്ടുപോയി. പൊലീസ് സ്റ്റേഷനിലും വൈകാരികരംഗങ്ങള്‍ അരങ്ങേറി.

lovers
Advertisment