Advertisment

കുവൈറ്റില്‍ അക്കൗണ്ട് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്തില്ലെങ്കില്‍ എടിഎം കാര്‍ഡ് ബ്ലോക്കാകുമെന്ന സന്ദേശം : ഫോണിലെ മെസേജ് വിശ്വസിച്ച് അക്കൗണ്ട് വിവരങ്ങള്‍ കൈമാറിയ സ്വദേശിയ്ക്ക് നഷ്ടമായത് 2000 കെഡി

New Update

കുവൈറ്റ് : കുവൈറ്റില്‍ അക്കൗണ്ട് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്തില്ലെങ്കില്‍ എടിഎം കാര്‍ഡ് ബ്ലോക്കാകുമെന്ന ഫോണിലെ മെസേജ് വിശ്വസിച്ച് അക്കൗണ്ട് വിവരങ്ങള്‍ കൈമാറിയ സ്വദേശിയ്ക്ക് നഷ്ടമായത് 2000 കെഡി .

Advertisment

publive-image

പ്രിയപ്പെട്ട ഉപഭോക്താവെ, നിങ്ങളുടെ അക്കൗണ്ട് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാത്ത പക്ഷം എടിഎം കാര്‍ഡ് ബ്ലോക്ക് ആകും. വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ഈ നമ്പറില്‍ ബന്ധപ്പെടുക എന്ന മെസേജ് വിശ്വസിച്ചതാണ് തനിക്ക് പണം നഷ്ടമാകാന്‍ കാരണമെന്ന് സ്വദേശി യുവാവ് പറയുന്നു .

മെസേജ് പ്രകാരം കണ്ട നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ ബാങ്ക് ജീവനക്കാരന്‍ എന്ന് വിശ്വസിപ്പിച്ച ഒരാള്‍ കാര്‍ഡ് വിവരങ്ങള്‍ നാലക്ക പിന്‍നമ്പര്‍ സഹിതം ആവശ്യപ്പെടുകയും കാര്‍ഡിന്റെ കാലാവധി തീരുന്ന തീയ്യതി ചോദിച്ചറിയുകയും ചെയ്തു.

വിവരങ്ങള്‍ കൈമാറിയ ഉടന്‍ ഫോണില്‍ 2000 കെഡി അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ചതായി മെസേജ് വരികയായിരുന്നു, ഉടനെ ബാങ്കുമായി ബന്ധപ്പെട്ടപ്പോള്‍ ഇത്തരത്തില്‍ ആരും ബാങ്കില്‍ നിന്ന് ബന്ധപ്പെട്ടിട്ടില്ലെന്ന് വ്യക്തമാകുകയും തട്ടിപ്പ് ബോധ്യപ്പെടുകയുമായിരുന്നു . കേസ് ആഭ്യന്തരമന്ത്രാലയത്തിലെ ഇ-ക്രൈം വിഭാഗത്തിന് കൈമാറി.

kuwait kuwait latest
Advertisment