Advertisment

ചെന്നൈയില്‍ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മറ്റ് രോ​ഗികൾക്കൊപ്പം; ചിത്രം വൈറല്‍, പിന്നാലെ അന്വേഷണം

New Update

ചെന്നൈ: ചെന്നൈയിൽ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മറ്റ് രോ​ഗികൾക്കൊപ്പം. ചെന്നൈയിലെ പ്രധാന സർക്കാർ ആശുപത്രികളിൽ ഒന്നായ സ്റ്റാൻലി മെഡിക്കൽ കോളെജിലാണ് സംഭവം. മുപ്പതോളം രോ​ഗികളുളള വാർഡിൽ, രോ​ഗികൾക്ക് സമീപമുളള ബെഡിലാണ് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സൂക്ഷിച്ചത്. വിവാദങ്ങൾ ഉയർന്നതിനെ തുടർന്ന് ആരോ​ഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച രാവിലെ എട്ട് മണിക്കാണ് ചെന്നൈ സ്വദേശിയായ 54കാരന്‍ കൊവിഡ് ബാധിച്ച് മരിച്ചത് എന്നാണ് പുറത്തുവരുന്ന വിവരം.

Advertisment

publive-image

പ്രോട്ടോക്കാള്‍ പാലിച്ച് മൃതദേഹം വാര്‍ഡില്‍ നിന്ന് മാറ്റിയത് എട്ടുമണിക്കൂറിന് ശേഷമാണ്. അത്രയും നേരം മറ്റ് രോ​ഗികളും ഈ വാർഡിലുണ്ടായിരുന്നു. മരണശേഷം അണുബാധ തടയാൻ പ്രത്യേക ക്രമീകരണങ്ങൾ മൃതദേഹത്തിന് ചെയ്യേണ്ടതാണ്. എന്നാൽ കറുത്ത പ്ലാസ്റ്റിക് ഷീറ്റിൽ പൊതിഞ്ഞ മൃതദേഹം രോ​ഗികൾക്ക് ഇടയിലെ ബെഡിൽ കിടത്തി മെഡിക്കൽ ഓഫിസറുടെ ഉത്തരവിനായി ജീവനക്കാർ കാത്തിരുന്നു. മണിക്കൂറുകൾ പിന്നിട്ടശേഷമാണ് മോർച്ചറിയിലേക്ക് മൃതദേഹം കൊണ്ടുപോയത്.

അതേസമയം സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയതാണെന്നും മോർച്ചറിയിലേക്ക് മൃതദേഹം മാറ്റുന്നതിന് മുമ്പ് വാർഡിലെ രോ​ഗികളിൽ ഒരാൾ എടുത്ത ചിത്രമാണ് പ്രചരിക്കുന്നതെന്നുമാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്. രാവിലെ എട്ട് മണിക്ക് രോ​ഗി മരിച്ചു, പത്ത് മണിക്ക് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി, വൈകിട്ട് അഞ്ചരയോടെ മൃതദേഹം സംസ്കരിച്ചു എന്നാണ് ആശുപത്രിയിലെ ഡോക്ടർമാർ പറയുന്നത്.

കൂടാതെ മൃതദേഹവും മറ്റുളള രോ​ഗികളെയും തമ്മിൽ വേർതിരിക്കുന്നതിനായി സ്ക്രീൻ വെച്ചിട്ടുണ്ടായിരുന്നുവെന്നും ഇവർ പറഞ്ഞു. അതേസമയം വാർഡിലുണ്ടായിരുന്ന രോ​ഗികൾ ഇത് തളളിക്കളഞ്ഞു.

covid death all news corona death
Advertisment