Advertisment

കാട്ടുപന്നിയുടെ ആക്രമണത്തില്‍ വ്യാപാരിക്ക് പരിക്കേറ്റു

New Update

തെന്മല: അച്ചന്‍കോവിലില്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ വ്യാപാരിയെ കാട്ടുപന്നി കുത്തി പരിക്കേല്‍പിച്ചു. കൊല്ലം സ്വദേശി വെങ്കിടാചലത്തെ(68) ആണ് പന്നി ആക്രമിച്ചത്. ബുധന്‍ രാത്രി 10.30ന് ക്ഷേത്രത്തിന് സമീപത്തുവച്ചാണ് സംഭവം.

publive-image

ക്ഷേത്രത്തില്‍ ഇന്നലെ നടന്ന അന്നദാനത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ വേണ്ടി ഊട്ടുപുരയിലേക്ക് പോകുമ്ബോഴാണ് വെങ്കിടാചലത്തിനെ പന്നി ആക്രമിച്ചത്. കുത്തു കൊണ്ട വെങ്കിടാചലത്തിന്റെ നിലവിളി കേട്ടാണ് നാട്ടുകാര്‍ ഓടിയെത്തുന്നത്. ഉടന്‍തന്നെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

pig attack buisnessmen
Advertisment