Advertisment

ഫ്ലാറ്റിൽ ഒറ്റപ്പെട്ട് പോയ രണ്ട് വയസുകാരിയുടെ കഥ പറയുന്ന ‘പിഹു’ നാളെ തീയേറ്ററുകളില്‍

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ഫ്ളാറ്റിനകത്ത് ഒറ്റപ്പെട്ടുപോകുന്ന ഒരു രണ്ട് വയസുകാരിയുടെ കഥ പറയുന്ന ‘പിഹു’ എന്ന ചിത്രം നാളെ തീയറ്റരുകളിലെത്തും. ചിത്രത്തിന്റെ ട്രെയിലര്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു. മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിച്ചത്. യുട്യൂബില്‍ റിലീസ് ചെയ്ത ട്രെയിലര്‍ ഇതിനോടകം എണ്‍പത്തിയൊന്ന് ലക്ഷത്തിലധകം ആളുകളാണ് കണ്ടത്.

‘എല്ലാ മാതാപിതാക്കളുടെയും ഏറ്റവും നശിച്ച പേടി സ്വപ്‌നം എന്ന ക്യാപ്ഷനോടുകൂടിയാണ് ‘പിഹു’വിന്റെ ട്രെയിലര്‍ റിലീസ് ചെയ്തത്. നെഞ്ചിടിപ്പോടെയല്ലാതെ ആ ട്രെയിലര്‍ ആര്‍ക്കും കണ്ടിരിക്കാനും ആവില്ല.

https://www.youtube.com/watch?time_continue=1&v=zhWLhuEhXm4

വിനോദ് കാപ്രിയാണ് ‘പിഹു’വിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് പിഹു എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്. റോണി സ്‌ക്രൂവാലയും സിദ്ധാര്‍ത്ഥ് റോയ് കപൂറും ശില്‍പ ജിന്‍ഡാലും ചേര്‍ന്നാണ് പിഹുവിന്റെ നിര്‍മ്മാണം. മൈറ വിശ്വകര്‍മ്മിയാണ് പിഹുവായി ചിത്രത്തിലെത്തുന്നത്.

Advertisment