Advertisment

പ്രകടനപത്രികയില്‍ സമൂഹിക സംഘടനകള്‍ മുന്നോട്ട് വയ്ക്കുന്ന നിര്‍ദേശങ്ങളില്‍ പ്രധാനപ്പെട്ടവ ഉള്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി

New Update

തിരുവനന്തപുരം: പ്രകടനപത്രികയില്‍ സമൂഹിക സംഘടനകള്‍ മുന്നോട്ട് വയ്ക്കുന്ന നിര്‍ദേശങ്ങളില്‍ പ്രധാനപ്പെട്ടവ ഉള്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് സാമൂഹിക സംഘടനകളുമായി നടത്തിയ ചര്‍ച്ചയില്‍ പ്രസംഗിക്കുകയായിരുന്നു അദേഹം. മുഖ്യമന്ത്രിയുടെ കേരളപര്യടത്തിന്റെ ഭാഗമായാണ് സാമൂഹിക സംഘടനകളുടെ യോഗം വിളിച്ചത്.

Advertisment

publive-image

നവോത്ഥാന സദസ്സിന് സംഘടനകള്‍ നല്‍കിയത് മികച്ച പിന്തുണയാണെന്നും പിന്നോക്ക വിഭാഗത്തില്‍പ്പെട്ട ജനവിഭാഗങ്ങളുടെ സംഘടനകളുമായി സര്‍ക്കാര്‍ പ്രത്യേക ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രകടനപത്രികയില്‍ പറഞ്ഞ 600 കാര്യങ്ങള്‍ നാലു വര്‍ഷം കൊണ്ട് പൂര്‍ത്തികരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. പ്രളയവും കോവിഡും വികസന പ്രവര്‍ത്തനങ്ങളെ ബാധിച്ചു. എന്നാല്‍ പ്രകടനപത്രികയിലെ 600 ല്‍ 570 കാര്യങ്ങള്‍ സര്‍ക്കാരിന് പൂര്‍ത്തികരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ ഓരോ വിഭാഗങ്ങളുടെയും അനുഭവം കേട്ട ശേഷമാകും പ്രകടനപത്രിക തയ്യാറാക്കുക. അതിന് വേണ്ടി ജില്ലകള്‍ കേന്ദ്രീകരിച്ച്‌ യോഗങ്ങള്‍ സംഘടിപ്പിക്കും. സാമൂഹിക നീതിയില്‍ അധിഷ്ഠിതവും സര്‍വ്വതല സ്പര്‍ശിയുമായ വികസനമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. നവോത്ഥാന സദസ്സിന് സംഘടനയുടെ ഭാഗത്ത് നിന്ന് ലഭിച്ച നല്ല പ്രതികരണം മറ്റു ചില രൂപത്തില്‍ അതിന്റെ പ്രാധാന്യം കുറച്ചു കാണിക്കാന്‍ ശ്രമം നടന്നു. സാമൂഹിക സംഘടനകളുടെ അഭിപ്രായം വളരെ ഗൗരവമായി എല്‍ഡിഎഫ് പപരിഗണിക്കും. അവര്‍ മുന്നോട്ട് വയ്ക്കുന്ന പ്രധാന നിര്‍ദേശങ്ങള്‍ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തുമെന്നും അദേഹം വ്യക്തമാക്കി.

Advertisment