Advertisment

വിദേശങ്ങളിലടക്കം വിവിധയിടങ്ങളിലുള്ള മലയാളികളെ എല്ലാം നാട്ടിലേക്ക് കൊണ്ടുവരാനാണ് സർക്കാർ ശ്രമിക്കുന്നത്: ഒറ്റയടിക്ക് സാധ്യമാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

author-image
admin
New Update

തിരുവനന്തപുരം: വിദേശങ്ങളിലടക്കം വിവിധയിടങ്ങളിലുള്ള മലയാളികളെ എല്ലാം നാട്ടിലേക്ക് കൊണ്ടുവരാനാണ് സർക്കാർ ശ്രമിക്കുന്നതെങ്കിലും ഇത് ഒറ്റയടിക്ക് സാധ്യമാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Advertisment

publive-image

തിരികെ വരാൻ ആഗ്രഹിക്കുന്നവരെ എല്ലാം കൊണ്ടുവരാനാണ് സർക്കാർ ശ്രമിക്കുന്നത്. എന്നാൽ, പ്രവാസികളാകെ ഒന്നിച്ച് എത്തിയാൽ വലിയ പ്രശ്നമുണ്ടാകും. രോഗികളുടെ എണ്ണം സ്വാഭാവികമായി വർധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

‌വിദേശങ്ങളിൽ നിന്ന് 1.34 ലക്ഷം പേരാണ് കേരളത്തിലേക്ക് തിരികെ വരാൻ രജിസ്റ്റർ ചെയ്തത്. ഇതിൽ 11000 പേർ ഇതുവരെ സംസ്ഥാനത്ത് എത്തി. മറ്റ് സംസ്ഥാനങ്ങളിലുള്ള 3.80 ലക്ഷം പേർ കേരളത്തിലേക്ക് വരാൻ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 2.16 ലക്ഷം പേർക്ക് പാസ് നൽകി. പാസ് ലഭിച്ച 1.01 ലക്ഷം പേർ നാട്ടിലേക്ക് വന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisment