Advertisment

ധര്‍മ്മടത്ത് പിണറായിക്കെതിരെ യുഡിഎഫിന്‍റെ വജ്രായുധം ടിപിയുടെ മകന്‍ അഭിനന്ദ് ആര്‍ ചന്ദ്രശേഖരന്‍. കൊല്ലപ്പെട്ട ടിപിയുടെ മകന്‍റെ സ്ഥാനാര്‍ഥിത്വത്തിലൂടെ സിപിഎമ്മിന്‍റെ അക്രമ രാഷ്ട്രീയം ദേശീയ തലത്തില്‍ ചര്‍ച്ചയാക്കാനൊരുങ്ങി കോണ്‍ഗ്രസ് ! 

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update

publive-image

Advertisment

കണ്ണൂര്‍: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊല്ലപ്പെട്ട ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖറിന്‍റെ മകന്‍ അഭിനന്ദ് ആര്‍ ചന്ദ്രശേഖറിനെ സ്ഥാനാര്‍ഥിയാക്കാന്‍ യുഡിെഫ് നീക്കം. മുഖ്യമന്ത്രിയുടെ സിറ്റിംങ്ങ് സീറ്റായ ധര്‍മ്മടത്തോ അല്ലെങ്കില്‍ അദ്ദേഹം മറ്റേതെങ്കിലും സീറ്റിലേയ്ക്ക് മാറിനിന്നാലും അവിടെ അഭിനന്ദിനെ മത്സരിപ്പിക്കാനാണ് യു‍ഡിഎഫിന്‍റെ ആലോചന.

ആര്‍എംപിയുടെ തട്ടകമായ വടകര അവര്‍ക്ക് നല്‍കുന്നതിനു പുറമേ പിണറായിക്കെതിരെ അഭിനന്ദിനും യുഡിഎഫ് സീറ്റ് നല്‍കും. യുഡിഎഫ് പൊതുസ്വതന്ത്രനായിട്ടായിരിക്കും 25 കാരനായ അഭിനന്ദ് മത്സരിക്കുക.

2012 ലാണ് സിപിഎം നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് തെളിഞ്ഞ ടിപി ചന്ദ്രശേഖരന്‍ കൊലക്കേസ് നടക്കുന്നത്. സിപിഎം ജില്ലാ കമ്മറ്റിയംഗം പി മോഹനന്‍ ഉള്‍പ്പെടെയുള്ളവര്‍ കേസില്‍ പ്രതികളായിരുന്നു. കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട സിപിഎം പ്രാദേശിക നേതാവ് പികെ കുഞ്ഞനന്തന്‍ കഴിഞ്ഞ വര്‍ഷം ജൂണ്‍ 11 -നാണ് മരിച്ചത്.

publive-image

തന്‍റെ അച്ഛനെ കൊലപ്പെടുത്തുകയെന്നത് പിണറായി വിജയന്‍റെ മാത്രം ആവശ്യമായിരുന്നെന്ന് സംഭവത്തിനു ശേഷം അഭനന്ദ് ആര്‍ ചന്ദ്രശേഖര്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. താന്‍ ജീവിതത്തില്‍ ഏറ്റവും വെറുക്കുന്ന വ്യക്തി പിണറായി വിജയനാണെന്നും അഭിനന്ദ് എഴുതിയിരുന്നു. ടിപി കൊല്ലപ്പെടുമ്പോള്‍ അഭിനന്ദിന് 17 വയസായിരുന്നു.

പിണറായിക്കെതിരെ അഭിനന്ദ് സ്ഥാനാര്‍ഥിയായാല്‍ അത് വിപുലമായ രാഷ്ട്രീയമാനങ്ങള്‍ക്ക് വഴിയൊരുക്കുമെന്നാണ് യുഡിഎഫ് കരുതുന്നത്. സിപിഎമ്മിന്‍റെ അക്രമ രാഷ്ട്രീയത്തിനെതിരായ ശക്തമായ താക്കീതുകൂടിയായി ഇത് മാറും. മാത്രമല്ല, പിണറായി - അഭിനന്ദ് ഏറ്റുമുട്ടലിന് ദേശീയ തലത്തില്‍ വാര്‍ത്താ പ്രാധാന്യം കൈവരുമെന്നും ഇടതുപക്ഷത്തിന് ഇത് തിരിച്ചടിയാകുമെന്നും യുഡിഎഫ് കരുതുന്നു.

ധര്‍മ്മടം സിപിഎമ്മിന്‍റെ ഉരുക്കുകോട്ടകളിലൊന്നാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 36905 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇവിടനിന്നും തെരഞ്ഞെടുക്കപ്പെട്ടത്. 2011 -ല്‍ സിപിഎമ്മിന്‍റെ കെകെ നാരായണന്‍ മത്സരിച്ചപ്പോള്‍ ഭൂരിപക്ഷം 15162 മാത്രമായിരുന്നു. അതിനാല്‍തന്നെ ശക്തമായ എതിരാളി വന്നാല്‍ ധര്‍മ്മടത്ത് പിണറായിക്ക് വെല്ലുവിളി ഉയര്‍ത്താന്‍ കഴിയുമെന്നു തന്നെയാണ് യുഡിഎഫ് കരുതുന്നത്.

 

pinarai vijayan kannur news
Advertisment