Advertisment

പൊലീസ് കമ്മീഷണറേറ്റ് ധൃതി പിടിച്ച് നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി

New Update

തിരുവനന്തപുരം: പൊലീസ് കമ്മീഷണറേറ്റ് ധൃതി പിടിച്ച് നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി. തീരുമാനം മന്ത്രിസഭ അംഗീകരിച്ചെങ്കിലും അന്തിമ തീരുമാനമായില്ലെന്നും മുഖ്യമന്ത്രി സഭയില്‍ അറിയിച്ചു.

Advertisment

publive-image

ഇക്കാര്യത്തില്‍ സമവായ ചര്‍ച്ചക്ക് തയ്യാറാണ്. പൊലീസിന് ഏതൊക്കെ അധികാരം നല്‍കണമെന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. വി.ടി ബല്‍റാം എം.എല്‍.എ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

പൊലീസ് കമ്മീഷണറേറ്റ് രൂപീകരിക്കുകയെന്ന തീരുമാനമെടുത്തത് യു.ഡി.എഫ് കാലത്താണ്. അതിന്റെ ഭാഗമായ തുടര്‍നടപടികള്‍ മാത്രമാണ് ചര്‍ച്ച ചെയ്തതെന്നും മുഖ്യമന്ത്രി അറിയിച്ചു.

Advertisment