Advertisment

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വന്നത് വണ്ടിച്ചെക്കുകള്‍ ; പകുതി ചെക്കുകളും മടങ്ങിയെന്ന് പിണറായി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം : പ്രളയാനന്തരം കേരളത്തെ പുനര്‍നിര്‍മ്മിക്കാനായി തുടങ്ങിയ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വന്നത് വണ്ടിച്ചെക്കുകള്‍. പകുതി ചെക്കുകളും മടങ്ങിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

Advertisment

publive-image

ചെക്കുകളില്‍ നിന്നും 7.46 കോടി രൂപയായിരുന്നു ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ ഇതിലെ 3.26 കോടി രൂപ ലഭിക്കേണ്ടിയിരുന്ന 395 ചെക്കുകളും ഡി.ഡികളും മടങ്ങിയിട്ടുണ്ട്. അക്കൗണ്ടില്‍ പണമില്ലാത്തതിനെത്തുര്‍ന്നാണ് മടങ്ങിയത്.

2018 നവംബര്‍ വരെയുള്ള കണക്കനുസരിച്ച് 2,797.67 കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗം തുകയും വന്നിട്ടുള്ളത് പണമായിട്ടാണ്. ഓണ്‍ലൈന്‍ ട്രാന്‍സ്ഫറായി മാത്രം 260.45 കോടി രൂപയും ലഭിച്ചു.

Advertisment