Advertisment

കേരളത്തിൽ ആരും പ്രതിഷേധിക്കരുത് ;പൊലീസിന് ഇപ്പോൾ പ്രതിഷേധക്കാരുടെ പേരിൽ കേസെടുക്കലാണ് പ്രധാന പണി

New Update

തൊടുപുഴ :മുഖ്യമന്ത്രി പിണറായി വിജയൻ ഏകാധിപതിയെപോലെ പെരുമാറുന്നുവെന്നാണ് പ്രതിപക്ഷ ആരോപണം .അത് ശരി വയ്ക്കുന്നതാണ് പോലീസിന്റെ നടപടികൾ .ജനാതിപത്യ സമര മാര്ഗ്ഗമായ ധർണ്ണ ,നിൽപ്പ് സമരം ഇവ നടത്തിയാൽ ഉടൻ പോലീസ് കേസെടുക്കുന്നു .

Advertisment

ഇവിടെ ആരും സമരം ചെയ്യാൻ പാടില്ലെന്നാണത്രെ മുഖ്യന്റെ നിലപാട് .സമരം ചെയ്താൽ പെറ്റി കേസ് ചാർജ് ചെയ്തു പിഴ അടപ്പിക്കും.കാലിയായ ഖജനാവിലേക്ക് അങ്ങനെയും പണം കണ്ടെത്തുകയാണ് ലക്‌ഷ്യം .സമുദായ സംഘടനക്കാരും ഇന്ന് പിണറായിയുടെ പോലീസിന്റെ സ്വഭാവം അനുഭവിച്ചറിഞ്ഞു .

കർഷകരുടെ ആവശ്യങ്ങൾ ഉന്നയിച്ച് തൊടുപുഴ സിവിൽ സ്റ്റേഷൻ മുന്നിൽ കോതമംഗലം രൂപത ഭാരവാഹികൾ നടത്തിയ നിൽപ് സമരം ഉത്‌ഘാടനം ചെയ്ത ഗ്ലോബല്‍ പ്രസിഡന്റ്‌ അഡ്വ ബിജു പറയന്നിലതിനും ഭാരവാഹികൾക്കും എതിരെ പോലീസ് കേസ് എടുത്തു.

കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡൻറ് അഡ്വ . ബിജു പറയനിലത്തിനും ,ജോൺ മുണ്ടൻകാവിൽ രൂപത ട്രഷറർ, സമരത്തിൽ പങ്കെടുത്ത മറ്റ് ഭാരവാഹികൾക്കുമെതിരെ അനാവശ്യമായീ കേസെടുത്തത്തിൽ പ്രതിഷേധിക്കുവാന് സംഘടനാ നേതൃത്വം ആഹ്വാനം ചെയ്തു .കേസെടുത്തു വിരട്ടാൻ മുഖ്യമന്ത്രി നോക്കേണ്ടയെന്നു ഗ്ലോബൽ പ്രസിഡന്റ് അഡ്വ .ബിജു പറയന്നിലം മുന്നറിയിപ്പ് നൽകി .

PINARAYI CRITIZED
Advertisment