Advertisment

തെരഞ്ഞെടുപ്പ് പ്രചാരണയോ​ഗത്തിൽ സംബന്ധിക്കുന്നതിനിടെ ക്ഷേത്രത്തിൽ നിന്നും നാമജപം കേട്ടപ്പോൾ അസ്വസ്ഥനായി മുഖ്യമന്ത്രി ; ക്ഷേത്രത്തിലെ ഉച്ചഭാഷിണിയുടെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് സിപിഎം നേതാക്കൾ

New Update

തിരുവനന്തപുരം :  തെരഞ്ഞെടുപ്പ് പ്രചാരണയോ​ഗത്തിൽ സംബന്ധിക്കുന്നതിനിടെ ക്ഷേത്രത്തിൽ നിന്നും നാമജപം കേട്ടതോടെ അസ്വസ്ഥനായി മുഖ്യമന്ത്രി പിണറായി വിജയൻ. തുടർന്ന് സിപിഎം നേതാക്കൾ  ഉച്ചഭാഷിണിയുടെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. തിരുവനന്തപുരത്തെ  കാട്ടാക്കടയിലായിരുന്നു സംഭവം. ആറ്റിങ്ങലിലെ ഇടതു സ്ഥാനാർഥി എ സമ്പത്തിന്റെ പ്രചരണാർത്ഥം കാട്ടാക്കടയിലെത്തിയതായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

Advertisment

publive-image

മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ തൊട്ടടുത്തുള്ള മുടിപ്പുര ക്ഷേത്രത്തിൽ ഉത്സവത്തിന്റെ ഭാഗമായി കെട്ടിയിരുന്ന ഉച്ചഭാഷിണിയിൽ നിന്ന് നാമജപം കേൾക്കാൻ തുടങ്ങി. ഇതോടെ മുഖ്യമന്ത്രി അസ്വസ്ഥനായി. പ്രസംഗം നിർത്തിയ മുഖ്യമന്ത്രി എന്താണ് അവിടെ പരിപാടിയെന്ന് വേദിയിൽ ഉണ്ടായിരുന്നവരോട് അന്വേഷിച്ചു.

മുഖ്യമന്ത്രി അസ്വസ്ഥനായതോടെ വേദിയിൽ നിന്നിറങ്ങിയ ഐ ബി സതീഷ് എംഎൽഎ, വി.ശിവൻ കുട്ടി എന്നിവരും സിപിഎം പ്രവർത്തകരും  ചേർന്ന് ക്ഷേത്രത്തിലെ ഉച്ചഭാഷിണിയുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയുമായിരുന്നു. ഇത് മൊബൈലിൽ പകർത്താൻ ശ്രമിച്ച ചാനൽ റിപ്പോർട്ടറെ പാർട്ടി പ്രവർത്തകർ തടഞ്ഞതായും ആക്ഷേപമുണ്ട്

Advertisment