Advertisment

സംസ്ഥാനത്ത് തടങ്കല്‍ പാളയങ്ങള്‍ നിര്‍മിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

New Update

തിരുവനന്തപുരം: സംസ്ഥാനത്ത് തടങ്കല്‍ പാളയങ്ങള്‍ നിര്‍മിക്കില്ലെന്നുള്ള സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലാണ് സര്‍ക്കാരിന്‍റെ നിലപാട് പിണറായി വിജയന്‍ ആവര്‍ത്തിച്ചത്.

Advertisment

publive-image

യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് തടങ്കല്‍ പാളയം നിര്‍മിക്കുന്നതിന്‍റെ ഭാഗമായുള്ള ചില നടപടിക്രമങ്ങളുടെ ഫയലകള്‍ മുന്‍നിര്‍ത്തിയാണ് പിണറായി വിജയന്‍ വിഷയം നിയമസഭയില്‍ അവതരിപ്പിച്ചത്.

നേരത്തെ, പൗരത്വ നിയമ ഭേദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ സര്‍ക്കാരിന്‍റെ

നേതൃത്വത്തില്‍ പ്രതിഷേധം ആളിപ്പടരുമ്പോള്‍ സംസ്ഥാനത്ത് തടങ്കല്‍ പാളയം നിര്‍മിക്കാന്‍

സര്‍ക്കാര്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. ദേശീയ മാധ്യമമായ ഹിന്ദുവാണ് വിവരം റിപ്പോര്‍ട്ട് ചെയ്തത്.

എന്നാല്‍, ഈ റിപ്പോര്‍ട്ട് വിവാദമായതോടെ മുഖ്യമന്ത്രി തന്നെ വിശദീകരണം നല്‍കിയിരുന്നു. സംസ്ഥാനത്ത് ഡിറ്റെന്‍ഷന്‍ സെന്‍ററുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു എന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് അന്ന് തന്നെ അദ്ദേഹം വ്യക്തമാക്കി.

ഏഴുവര്‍ഷം മുമ്പ് 2012 ഓഗസ്റ്റില്‍ തടങ്കല്‍പാളയം(ഡിറ്റന്‍ഷന്‍ സെന്‍റര്‍) സ്ഥാപിക്കണം എന്ന് കേന്ദ്രസര്‍ക്കാര്‍ എല്ലാ സംസ്ഥാനത്തെയും ആഭ്യന്തര സെക്രട്ടറിമാരെ ഒരു കത്ത് മുഖേന അറിയിച്ചു.

pinarayi response
Advertisment