Advertisment

മക്കള്‍ ചോദിച്ചാല്‍ മറുപടി ഉണ്ട് സര്‍, നികുതിപ്പണം കൊണ്ട് ലക്ഷങ്ങളുടെ കണ്ണട വാങ്ങിയതും നിയമസഭയിലെ ഫർണിച്ചറുകള്‍ തല്ലി പൊട്ടിച്ചതും ഓര്‍ക്കുമ്പോള്‍ തരാന്‍ തോന്നുന്നില്ല, സര്‍ - മുഖ്യമന്ത്രിക്ക് മറുപടിയുമായി സോഷ്യല്‍ മീഡിയ

New Update

publive-image

Advertisment

നിങ്ങളെന്താ ശമ്പളം കൊടുക്കാതിരുന്നതെന്ന് നാളെ മക്കള്‍ ചോദിച്ചാല്‍ എന്ത് മറുപടി പറയുമെന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിന് മറുപടിയുമായി സോഷ്യല്‍ മീഡിയ.

നികുതിപ്പണം കൊണ്ട് ഉഴിച്ചിലും പിഴിച്ചിലും നടത്താൻ തോർത്തിന് പോലും 100 ഇരട്ടി വിലയിട്ടു൦ ലക്ഷങ്ങളുടെ കണ്ണട ഫ്രെയിം വാങ്ങിച്ചും നിയമസഭയിൽ എന്റെകൂടെ പണം കൊണ്ട് വാങ്ങിയ ഫർണിച്ചറുകളും, ഇലക്ട്രോണിക് ഉപകരണങ്ങളും തല്ലി പൊട്ടിച്ചതുമായ പ്രവൃത്തികള്‍ക്ക് നല്‍കാന്‍ എന്റെ ശമ്പളം കൊടുക്കണം എന്ന് എനിക്ക് തോന്നിയില്ല സര്‍ എന്ന മറുപടിയുമായാണ് സോഷ്യല്‍ മീഡിയ നിറയുന്നത്. സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി 25 ലക്ഷത്തിന്റെ ക്രിസ്റ്റ വാങ്ങിയത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പോസ്റ്റില്‍ ചൂണ്ടികാട്ടുന്നു.

പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം ചുവടെ .

' എന്റെ മക്കൾ ചോദിച്ചാൽ പറയാൻ മറുപടി ഉണ്ട്. നമ്മൾ കൊടുത്ത നികുതി പണം കൊണ്ട് ഉഴിച്ചിലും പിഴിച്ചിലും നടത്താൻ തോർത്തിന് പോലും 100 ഇരട്ടി വിലയിട്ടു, ലക്ഷങ്ങളുടെ കണ്ണട ഫ്രെയിം വാങ്ങിച്ചും, സ്വന്തം കാശുകൊണ്ട് മാരുതി 800 പോലും വാങ്ങാൻ പറ്റാത്തവന്റെ പൃഷ്ഠം 25 ലക്ഷത്തിന്റെ ക്രിസ്റ്റയിൽ വെക്കാൻ ഞങ്ങളുടെ പണം കൊള്ളയടിച്ചതും,

ഒരു തെരുവ് ....യുടെ വാക്കും കേട്ടു കേരളം മുഴുവൻ സമരം നടത്തിയും നിയമസഭയിൽ എന്റെകൂടെ പണം കൊണ്ട് വാങ്ങിയ ഫർണിച്ചറുകളും, ഇലക്ട്രോണിക് ഉപകരണങ്ങളും തല്ലി പൊട്ടിച്ചതും, ഹർത്താലിന്റെ പേരിൽ പൊതുമുതൽ നശിപ്പിച്ചതും, എല്ലാം നല്ല ഓര്‍മ്മയുള്ളതുകൊണ്ടു എന്റെ ശമ്പളം കൊടുക്കണം എന്ന് എനിക്ക് തോന്നിയില്ല.

അല്ലാതെ ചെയ്യുന്ന സഹായം കൊണ്ട് ആർക്കെങ്കിലും ഉപകാരമുണ്ടെങ്കിൽ ഉണ്ടാവട്ടെ.. പിരിവിട്ടിട്ടല്ലല്ലോ കേരളം നിർമ്മിച്ചത്. ഞങൾ ചെയ്തുകൊള്ളാം. അതിനു ഒരു ആശ്വാസനിധിയും വേണ്ട !

 

flood
Advertisment