Advertisment

ഞാന്‍ നരേന്ദ്ര മോദിയാണെന്നാണ് കരുതിയാണ് അവര്‍ ഈ ചോദ്യം ചോദിക്കുന്നത് ;ഞാന്‍ കള്ളം പറയാറില്ല' ; തെളിവ് ഉണ്ടോ എന്ന് നിങ്ങള്‍ ചിലപ്പോള്‍ ചോദിച്ചാലോ എന്ന് കരുതി ആ കടലാസും എടുത്താണ് ഞാന്‍ ഇവിടെ വന്നത് ; ശബരിമലയില്‍ നിരോധനാജ്ഞ പുറപ്പെടുവിക്കാന്‍ കേന്ദ്രം നിര്‍ദേശിച്ചതിന്റ തെളിവ് വാര്‍ത്താ സമ്മേളത്തില്‍ ഉയര്‍ത്തിക്കാട്ടി മുഖ്യമന്ത്രി 

New Update

കണ്ണൂര്‍: ശബരിമലയില്‍ നിരോധനാജ്ഞ പുറപ്പെടുവിക്കാന്‍ കേന്ദ്രം നിര്‍ദേശിച്ചതിന്റ തെളിവ് വാര്‍ത്താ സമ്മേളത്തില്‍ ഉയര്‍ത്തിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു സംഭവം.

Advertisment

publive-image

ശബരിമലയില്‍ 144 പ്രഖ്യാപിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടതിന് തെളിവുണ്ടോ എന്നാണ് ബി.ജെ.പി ചോദിക്കുന്നതെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ” ഞാന്‍ നരേന്ദ്ര മോദിയാണെന്നാണ് കരുതിയാണ് അവര്‍ ഈ ചോദ്യം ചോദിക്കുന്നത് എന്നായിരുന്നു പിണറായിയുടെ മറുപടി.

”നരേന്ദ്ര മോദിയാണ് ഞാന്‍ എന്ന് വിചാരിച്ച് ചോദിക്കുന്ന ചോദ്യമാണ് അത്. ഞാന്‍ കളവു പറയാറില്ല സാധാരണ. ഉള്ള കാര്യങ്ങള്‍ മാത്രമേ പറയാറുള്ളൂ. തെളിവ് ഉണ്ടോ എന്ന് നിങ്ങള്‍ ചിലപ്പോള്‍ ചോദിച്ചാലോ എന്ന് കരുതി ആ കടലാസും എടുത്താണ് ഞാന്‍ ഇവിടെ വന്നത്.

അതിന്റെ നമ്പര്‍ പറയാം.- 11034/01/2018 ഐ.എസ് ഐ.ബി, കേന്ദ്ര അഭ്യന്തരമന്ത്രാലയം, അഭ്യന്തര സുരക്ഷ, ഫസ്റ്റ് ഡിവിഷന്‍”- എന്ന് പറഞ്ഞായിരുന്നു 144 പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ടുള്ള കേന്ദ്ര സര്‍ക്കുലറിലെ വാചകങ്ങള്‍ മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വായിച്ചത്.

Advertisment