Advertisment

കെ റെയില്‍; പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി, 88 കിലോമീറ്ററില്‍ ആകാശപാത, 1383 ഹെക്ടര്‍ ഭൂമി വേണ്ടിവരും

New Update

publive-image

തിരുവനന്തപുരം: കെ റെയിലിനായി പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം കേന്ദ്രമായ സെന്‍റര്‍ ഫോർ എൻവയോൺമെന്‍റ് ഡെവലപ്പ്മെന്‍റ് സ്റ്റഡീസാണ് പഠനം നടത്തിയത്.

ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായി സാമൂഹികാഘാത പഠനം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പുനരധിവാസത്തിന് ഉൾപ്പെടെ 1383 ഹെക്ടർ ഭൂമി പദ്ധതിക്കായി വേണ്ടിവരും. 13362 കോടി സ്ഥലം ഏറ്റെടുക്കുന്നതിന് ചിലവാകും. പരിസ്ഥിതി ആഘാത പഠനം നടത്തിയതില്‍ പാടശേഖരങ്ങള്‍ക്ക് മുകളിലൂടെ 88 കിലോമീറ്റര്‍ പാത നിര്‍മിക്കേണ്ടി വരുമെന്നും അദ്ദേഹം അറിയിച്ചു.

pinarayi vijayan
Advertisment