Advertisment

രാജ്യത്തിന്‍റെ ഇന്നത്തെ പോക്കിൽ ഈ അഴിമതി ആശ്ചര്യം ഇല്ലാത്തതാണ് ; പണം ഒഴുക്കിയാണ് പല സംസ്ഥാനങ്ങളും ബിജെപി പിടിച്ചത് ;  പണം കൊണ്ട് എന്തും നേടാം എന്ന കണക്കുകൂട്ടൽ ആണ് ബിജെപിക്ക് ; യദ്യൂരപ്പക്കെതിരായ അഴിമതി ആരോപണത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി 

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

കണ്ണൂര്‍: യദ്യൂരപ്പക്കെതിരായ അഴിമതി ആരോപണത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തിന്‍റെ ഇന്നത്തെ പോക്കിൽ ഈ അഴിമതി അശ്ചര്യം ഇല്ലാത്തതാണ്. പണം ഒഴുക്കിയാണ് പല സംസ്ഥാനങ്ങളും ബിജെപി പിടിച്ചത്.

Advertisment

publive-image

ആരോപണം അതീവ ഗൗരവതരമാണ്. ഗൗരവമായ അന്വേഷണം നടക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പണം കൊണ്ട് എന്തും നേടാം എന്ന കണക്കുകൂട്ടൽ ആണ് ബിജെപിക്കെന്ന് മുഖ്യമന്ത്രി പറഞ്ഞു.  യദ്യൂരപ്പയുടെ സ്വന്തം കൈപ്പടയിൽ ഉള്ള രേഖകൾ ആണ് പുറത്തു വന്നത്. കേന്ദ്ര ഏജൻസികൾ അന്വേഷിച്ചിട്ടു കാര്യമില്ല. കോടതി മേൽനോട്ടത്തിൽ ഉള്ള അന്വേഷണം വേണം - മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Advertisment