ജനാധിപത്യ അവകാശം രേഖപ്പെടുത്തിയ വോട്ടര്‍മാരെ അഭിവാദ്യം ചെയ്ത് മുഖ്യമന്ത്രി പിണറായി

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Tuesday, April 23, 2019

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ ജനാധിപത്യ അവകാശം രേഖപ്പെടുത്തിയ വോട്ടര്‍മാരെ അഭിവാദ്യം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗശയ്യയില്‍ നിന്നുപോലും വോട്ട് ചെയ്യാനെത്തിയ ധാരാളം പേരുണ്ട്. കേരളത്തിന് പുറത്തുനിന്നും ഇന്ത്യക്ക് പുറത്തുനിന്നും ധാരാളം പേര്‍ വോട്ട് ചെയ്യാനെത്തി. ഈ ഉയര്‍ന്ന ജനാധിപത്യബോധത്തെ അഭിനന്ദിക്കുന്നുവെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

വലിയ തോതിൽ ബൂത്തുകളിലെത്തി ജനാധിപത്യാവകാശം വിനിയോഗിച്ച വോട്ടർമാരെ അഭിവാദ്യം ചെയ്യുന്നു. രോഗശയ്യയിൽ നിന്നുപോലും വോട്ട് ചെയ്യാനെത്തിയ ധാരാളം പേരുണ്ട്. കേരളത്തിന് പുറത്തുനിന്നും ഇന്ത്യക്ക് പുറത്തുനിന്നും ധാരാളം പേർ വോട്ട് ചെയ്യാനെത്തി. ഈ ഉയർന്ന ജനാധിപത്യബോധത്തെ അഭിനന്ദിക്കുന്നു. ഇത്തരത്തിലുള്ള സഹകരണവും രാഷ്ട്രീയബോധവുമാണ് ജനാധിപത്യം നിലനിൽക്കുമെന്നതിന്റെ ഉറപ്പ്.

×