കാഴ്ചകാണാന്‍ പോകരുത്; സെല്‍ഫിയല്ല, ജീവനാണ് വലുത്: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Friday, August 10, 2018

തിരുവനന്തപുരം: മഴക്കെടുതിയില്‍ ഡാമുകള്‍ തുറന്നുവിട്ട സാഹചര്യത്തില്‍ ജനങ്ങള്‍ ക്ക് മുന്നറിയിപ്പുമായി വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍. കാഴ്ചകാണാന്‍ പോകരുതെന്നും സെല്‍ഫിയല്ല, ജീവനാണ് വലുതെന്നും ഫേസ്ബുക്കിലൂടെ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് മുഖ്യമന്ത്രി. ഇത്തരം പ്രവണതകള്‍ നിര്‍ബന്ധമായും ഒഴിവാക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിക്കുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

കേരളം സമീപകാലത്തൊന്നും നേരിട്ടിട്ടില്ലാത്ത രൂക്ഷമായ കാലവർഷക്കെടുതിയാണ് നേരിടുന്നത്. ജനങ്ങളുടെ ജീവിതം ദു:സ്സഹമാക്കി പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ഇത്രയധികം ഡാമുകൾ നിറഞ്ഞു കവിയുകയും തുറന്നു വിടുകയും ചെയ്തത് അപൂർവ്വമാണ്.

കെടുതി നേരിടാനുള്ള സർക്കാറിന്റെ ശ്രമങ്ങളോട് അനുകൂലമായാണ് പ്രതികരിച്ചത്. എന്നാൽ ചുരുക്കം ചിലർ കാഴ്ച കാണാനും സെൽഫി എടുക്കാനുമുള്ള അവസരമാക്കി ഇതിനെ മാറ്റാൻ ശ്രമിക്കുകയാണ്. കാഴ്ച കാണാനും ഫോട്ടോ എടുക്കാനും ഉള്ള എല്ലാ യാത്രകളും നിർബന്ധമായും ഒഴിവാക്കണമെന്ന് അത്തരക്കാരോട് ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു.

×