Advertisment

'പെണ്‍കുട്ടികള്‍ ചൊവ്വയിലേക്ക് പോകാന്‍ ഒരുങ്ങുന്ന നാട്ടിലാണ് ഇതെല്ലാം': ശബരിമലയില്‍ പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി

New Update

Image result for sabarimala pinarayi

Advertisment

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന്  മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രീം കോടതി വിധി അതേപടി നടപ്പാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. പെൺകുട്ടികൾ ചൊവ്വയിലേക്ക് പോകാൻ തയ്യാറെടുക്കുന്ന നാട്ടിലാണ് യുവതികൾ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിനെതിരെ പ്രക്ഷോഭം നടക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും പിണറായി വിജയന്‍ വ്യക്തമാക്കി‍. മുഖ്യമന്ത്രി പങ്കെടുക്കുന്ന 'നാം മുന്നോട്ട്' എന്ന പരിപാടിയിലാണ് അദ്ദേഹം ശക്തമായ നിലപാട് വ്യക്തമാക്കിയത്.

നിയമവാഴ്ചയുള്ള രാജ്യത്ത് ഭരിക്കുന്ന കക്ഷി തന്നെ നിയമം അട്ടിമറിക്കാൻ രംഗത്തിറങ്ങിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു.    ഒരു കൂട്ടർ കൊടിയെടുത്ത് സമരം ചെയ്യുമ്പോൾ മറ്റൊരു കൂട്ടർ കൊടിയില്ലാതെ ഇതിനൊപ്പം ചേർന്നിരിക്കുകയാണ്. കൊടിയില്ലാത്തവർ കൊടിയുള്ളവരുടെ നേതൃത്വം അംഗീകരിക്കുന്നു. പ്രക്ഷോഭകരുടെ ലക്ഷ്യം ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കലാണെന്നും ഇത്തരം നടപടികൾ കൊണ്ട് കേരളത്തിന്‍റെ മതനിരപേക്ഷ മനസിനെ ഇലയ്ക്കാനാവില്ലെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

മുന്നാക്ക വികസന കോർപ്പറേഷൻ ചെയർമാനും മുൻമന്ത്രിയുമായ ആർ ബാലകൃഷ്ണപിള്ള, എഴുത്തുകാരി കെ ആർ മീര, മുൻപ്രധാനമന്ത്രി  മൻമോഹൻസിംഗിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന  ടി കെ ആർ നായർ, ലോകസഭാ സെക്രട്ടറി ജനറൽ പി ഡി റ്റി ആചാരി, പ്രമുഖ എഴുത്തുകാരൻ അശോകൻ ചരുവിൽ, സ്വാമി സന്ദീപാനന്ദ ഗിരി എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. ചർച്ചയുടെ പൂർണരൂപം ഞായറാഴ്ച രാത്രി 7.30 മുതൽ വിവിധ വാർത്താ ചാനലുകളിൽ സംപ്രേക്ഷണം ചെയ്യും.

Advertisment