രാജ്യം ഭരിക്കുന്നവരെന്നു പറഞ്ഞ് അക്രമം നടത്തിയാല്‍ അതു സല്‍പ്രവൃത്തിയായി കാണാനാകില്ല…. ആക്രമണം എവിടെ നടത്തിയാലും കേസുണ്ടാവും…. തെറ്റു ചെയ്താല്‍ മുഖം നോക്കാതെ നടപടി…. ഇതു കേരളമാണ്…. സന്നിധാനത്ത് അക്രമം നടത്തി കലാപമുണ്ടാക്കലായിരുന്നു ആര്‍എസ്എസിന്റെ ലക്ഷ്യം…പ്രധാനമന്ത്രിക്ക് മറുപടിയുമായി മുഖ്യമന്ത്രി

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Monday, April 15, 2019

തിരുവനന്തപുരം: നരേന്ദ്ര മോദിക്കു ശബരിമല വിഷയത്തില്‍ മറുപടിയുമായി വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യം ഭരിക്കുന്നവരെന്നു പറഞ്ഞ് അക്രമം നടത്തിയാല്‍ അതു സല്‍പ്രവൃത്തിയായി കാണാനാകില്ല. ആക്രമണം എവിടെ നടത്തിയാലും കേസുണ്ടാവും.

തെറ്റു ചെയ്താല്‍ മുഖം നോക്കാതെ നടപടി. ഇതു കേരളമാണ്. സന്നിധാനത്ത് അക്രമം നടത്തി കലാപമുണ്ടാക്കലായിരുന്നു ആര്‍എസ്എസിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോഴിക്കോട്ടെ എന്‍ഡിഎ സ്ഥാനാര്‍ഥിക്കെതിരെ കേസ് വന്നതു സ്ഥാനാര്‍ഥി ആയ ശേഷമല്ല. ശബരിമലയില്‍ ഭക്തരെ ആക്രമിച്ചതിനാണു കേസ്. ശബരിമലയില്‍ ഭക്തര്‍ക്കു സംരക്ഷണം നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്തത്.

കോഴിക്കോട്ടെ സ്ഥാനാര്‍ഥിയെ പൊലീസ് അറസ്റ്റു ചെയ്തതല്ല. കോടതിയില്‍ കീഴടങ്ങിയപ്പോള്‍ റിമാന്‍ഡ് ചെയ്യുകയാണ് ഉണ്ടായത്. സംസ്ഥാനത്ത് തെറ്റിദ്ധാരണ പരത്താനാണു പ്രധാനമന്ത്രി ശ്രമിച്ചതെന്നും മുഖ്യമന്ത്രി കാട്ടാക്കടയില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം മംഗളൂരുവില്‍ പ്രസംഗിക്കുന്നതിനിടെ കേരളത്തില്‍ അയ്യപ്പന്റെ പേരു പറയാനാകാത്ത സ്ഥിയാണെന്നും പറഞ്ഞാല്‍ അകത്താകുമെന്നും മോദി പറഞ്ഞിരുന്നു.

×