Advertisment

അടുത്ത അഞ്ച് വര്‍ഷംകൊണ്ട് വികസിത രാജ്യങ്ങളോട് കിടപിടിക്കാന്‍ കഴിയുന്ന നവകേരളം സൃഷ്ടിക്കലാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

New Update

publive-image

ധര്‍മ്മടം: അടുത്ത അഞ്ച് വര്‍ഷംകൊണ്ട് വികസിത രാജ്യങ്ങളോട് കിടപിടിക്കാന്‍ കഴിയുന്ന നവകേരളം സൃഷ്ടിക്കലാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ധര്‍മ്മടത്ത് നടന്ന റോഡ് ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമ്മുടെ നാടിനെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തലാണ് എല്‍.ഡി.എഫ് ഉദ്ദേശിക്കുന്നത്. ഈ അടുത്ത അഞ്ചുവര്‍ഷ കാലം കൊണ്ട് തന്നെ പ്രകടമായ മാറ്റം സൃഷ്ടിക്കാന്‍ കഴിയും. വികസിത കേരളവും വിശപ്പ് രഹിത കേരളവുമാണ് നമ്മുടെ ലക്ഷ്യം. അടുത്ത ഭരണത്തില്‍ കുറഞ്ഞ നാളുകള്‍ കൊണ്ട് തന്നെ നാലരലക്ഷം കുടുംബങ്ങളെ പരമ ദരിദ്രാവസ്ഥയില്‍ നിന്ന് കരകയറ്റുമെന്നും മുഖ്യമന്ത്രി റോഡ് ഷോയില്‍ പറഞ്ഞു.

Advertisment