Advertisment

പെട്ടിമുടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ഇന്ന് സന്ദര്‍ശിക്കും

New Update

തിരുവനന്തപുരം: രാജമല പെട്ടിമുടിയില്‍ ഉരുള്‍പ്പൊട്ടലും മണ്ണിടിച്ചിലും മൂലം ദുരിതത്തിലായ പ്രദേശങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ഇന്ന് സന്ദര്‍ശിക്കും. ഹെലികോപ്റ്റര്‍ മാര്‍ഗമാണ് ഇരുവരും മൂന്നാറിലെത്തുക.

Advertisment

publive-image

അവിടെ നിന്നും റോഡ് മാര്‍ഗമായിരിക്കും അപകട സ്ഥലത്തേക്ക് പോകുക. സന്ദര്‍ശനം കണക്കിലെടുത്ത് പെട്ടി മുടിയിലേയ്ക്ക് ആളുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സന്ദര്‍ശനത്തിന് ശേഷം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ മൂന്നാറില്‍ ഉന്നതതല യോഗം ചേരും.

സന്ദര്‍ശനത്തിന് വേണ്ട ക്രമീകരണങ്ങള്‍ നടത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം പെട്ടിമുടി ദുരന്തത്തില്‍പ്പെട്ടവരുടെ പുനരധിവാസം ഉറപ്പാക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. മരിച്ചവരുടെ ആശ്രിതര്‍ക്ക് വീട്, ജോലി, കുട്ടികളുടെ വിദ്യാഭ്യാസം എന്നിവയടങ്ങുന്നതാവും പാക്കേജ്. ദുരന്തത്തില്‍ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് പൂര്‍ണ്ണമായും വഹിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ സര്‍ക്കാര്‍ നേരത്തെ ധനസഹായം പ്രഖ്യാപിച്ചിരുന്നു.

pinarayi visit
Advertisment