Advertisment

പെറ്റമ്മ ജീവനോടെ കുഴിച്ചു മൂടിയ കുഞ്ഞിനെ നായക്കുട്ടി കണ്ടെത്തി ; മണ്ണിനടിയിൽ കുഞ്ഞു ഉണ്ടെന്ന് മനസിലാക്കി നായക്കുട്ടി നേരെ ഓടിയത് പാടത്ത് പണിയെടുത്തു കൊണ്ടിരുന്ന യജമാനന്റെ അടുത്തേയ്ക്ക് ; പ്രിയപ്പെട്ട നായയുടെ വെപ്രാളം കണ്ട് അസ്വാഭാവികത തോന്നി ഓടിയെത്തി മണ്ണുമാന്തിയ യുവാവ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച..

New Update

പിങ്‌പോങ് എന്ന ഈ നായ്കുട്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെയും നാട്ടുകാരുടെയും കണ്ണിലുണ്ണി ആയിമാറിയിരിക്കുന്നതു. ചുമ്മാതെ ഹീറോ പരിവേഷം കിട്ടിയതല്ലാട്ടോ പെറ്റമ്മ ജീവനോടെ കുഴിച്ചു മൂടിയ കുഞ്ഞിനെ കണ്ടെത്തിയതോടെയാണ് പിംഗ്പോംഗ് താരമായത് നകൗൻ ചർ പ്രവാശ്ശിയിൽ ആണ് നയാ നാട്ടുകാരുടെ ഹീറോയും അഭിമാനവുമായി മാറിയത്, ഇവിടെ പാടത്തു മണ്ണിൽ പൊതിഞ്ഞനിലയിൽ ആയിരുന്നു കുഞ്ഞു. ‘അമ്മ കുഴിച്ചിട്ട തൊട്ടു പുറകെ തന്നെ ഒരു കർഷകന്റെ വളർത്തുനായ ഇവിടേക്ക് എത്തി.

Advertisment

publive-image

മണം പിടിച്ചെത്തിയ നായ മണ്ണിനടിയിൽ കുഞ്ഞു ഉണ്ടെന്നുള്ള കാര്യം മനസിലാക്കി പാടത്തു ജോലി ചെയ്തോണ്ടിരുന്ന തന്റെ ഉടമസ്ഥന്റെ അടുത്തേക്ക് ഓടി, നായയുടെ വെപ്രാളം കണ്ടു അസ്വാഭാവികത തോന്നിയ കർഷകൻ ഓടി പാഞ്ഞു കുഞ്ഞിനെ കുഴിച്ചിട്ടടുത്തെക്ക് എത്തി. ഇദ്ദേഹം മണ്ണിനടിയിൽ നിന്നും കുഞ്ഞിനെ പുറത്തെടുത്തതു കുഞ്ഞിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രേവേശിപ്പിച്ചു. ദിവസങ്ങൾ മാത്രമേ കുഞ്ഞിന് പ്രായമുള്ളൂ എന്നാണ് ആശുപത്രിയിൽ നിന്നും ലഭിക്കുന്ന വിവരം, കുഞ്ഞിന്റെ ആരോഗ്യ നില ഇപ്പോൾ തൃപ്തികരമാണ്.

അതെ സമയം കുഞ്ഞിന്റെ അമ്മയെ കണ്ടെത്തി കൗമാരപ്രായക്കാരിയായ ഇവർക്കെതിരെ കൈക്കുഞ്ഞിനെ ഉപേക്ഷിച്ചത്തിനും കുഞ്ഞിനെ വധിക്കാൻ ശ്രമിച്ചതിനും കേസ് എടുത്തു. അമ്മയ്ക്കു പതിനഞ്ചു വയസ്സ് മാത്രമാണ് പ്രായം മാതാപിതാക്കൾ അറിഞ്ഞാൽ പ്രശ്നമാകുമെന്നു ഭയന്നാണ് കുഞ്ഞിനെ കൊല്ലൻവേണ്ടി കുഴിച്ചിട്ടത് എന്നാണ് ഈ പെൺകുട്ടി പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.

പിങ് പോങ് എന്ന നായ്കുട്ടിയാണ് കുഞ്ഞിനെ കണ്ടെത്തിയത് അവനിപ്പോൾ നാട്ടുകാരുടെ കണ്ണിലുണ്ണിയാണ്. ആ അമ്മയൊക്കെ ആ നായയെ കണ്ടുപഠിക്കട്ടെ എന്നാണ് എല്ലാവരും സോഷ്യൽ മീഡിയയിൽ പ്രതികരിക്കുന്നതു. ആ പിഞ്ചോമനയെ രക്ഷിച്ച പിംഗ് പോംഗ് എന്ന നായ്കുട്ടിക്കും ആ കർഷകനും ഇരിക്കട്ടെ ഇന്നത്തെ ലൈക്കും ഷെയറും.

Advertisment