Advertisment

പിരപ്പന്‍കോട് മുരളി പാര്‍ട്ടി പ്രവര്‍ത്തനം മതിയാക്കുന്നു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം : പിരപ്പന്‍കോട് മുരളി പാര്‍ട്ടി പ്രവര്‍ത്തനം മതിയാക്കുന്നു . കഴിഞ്ഞ കുറച്ച് കാലമായി സി.പി.എം നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു . ഒരു വര്‍ഷത്തോളമായി പാര്‍ട്ടി കമ്മിറ്റികളില്‍ പിരപ്പന്‍കോട് പങ്കെടുക്കാറില്ല. സാംസ്‌കാരിക രംഗത്തെ ശ്രദ്ധേയ സാന്നിദ്ധ്യമായിരുന്നു പിരപ്പന്‍കോട് മുരളി.

Advertisment

publive-image

തൃശൂരില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന സംസ്ഥാന സമ്മേളനത്തില്‍ സംസ്ഥാന കമ്മിറ്റിയില്‍ നിന്നൊഴിവാക്കിയതോടെയാണു നേതൃത്വവുമായി പൂര്‍ണമായും അകലുന്നത്. വി.എസ്. അച്യുതാനന്ദന്‍ പാര്‍ട്ടി പിടിച്ച പാലക്കാട് സംസ്ഥാന സമ്മേളനത്തില്‍ വിഎസിനു വേണ്ടി മത്സരിച്ചു ജയിച്ചവരിലൊരാളായ മുരളി എക്കാലത്തും അദ്ദേഹത്തിന്റെ ഉറച്ച അനുയായിയാണ്.

പ്രായാധിക്യം ചൂണ്ടിക്കാണിച്ച് സി.പി.എം തന്നെ മുരളിയെ തള്ളിപ്പറഞ്ഞിരുന്നു. എന്നാല്‍ തന്നെക്കാള്‍ പ്രായമുള്ളവരെ കമ്മറ്റിയില്‍ നിലനിര്‍ത്തിയതിനെതിരെ മുരളി രംഗത്ത് വന്നിരുന്നു. കൂടാതെ സംസ്‌കാരിക പ്രവര്‍ത്തനം പാര്‍ട്ടി പ്രവര്‍ത്തനമായി കണക്കാക്കാത്തതു കമ്യൂണിസ്റ്റ് പാര്‍ട്ടിക്കു ചേര്‍ന്നതല്ലെന്നും തുറന്നടിച്ചു.

1971 മുതല്‍ പിരപ്പന്‍കോട് മുരളി ജില്ലാ കമ്മിറ്റി അംഗമാണ്. 1996 ലും 2001 ലും വാമനപുരത്തു നിന്ന് എംഎല്‍എ ആയിരുന്നു. അമ്പതിലേറെ നാടകങ്ങള്‍ക്കായി ഗാനരചനയും പത്തോളം നാടകങ്ങളും രചിച്ചിട്ടുണ്ട് അദ്ദേഹം.

Advertisment