Advertisment

പിറവം പള്ളി തര്‍ക്കം: യാക്കോബായ സഭയുടെ അടിയന്തിര സുന്നഹദോസ്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

സഭ തര്‍ക്കത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധിക്കിടയില്‍ പിറവം രാജാധിരാജ സെന്റ് മേരീസ് കത്തീഡ്രലില്‍ യാക്കോബായ സഭയുടെ അടിയന്തിര സുന്നഹദോസ് ആരംഭിച്ചു. പിറവം പള്ളിയുടെ പോലീസ് സംരക്ഷണ ഹര്‍ജി ഇന്ന് പരിഗണിക്കാനിരിക്കെ ഇന്ന് നടക്കുന്ന സുന്നഹദോസില്‍ എടുക്കുന്ന തീരുമാനങ്ങള്‍ക്ക് പ്രാധാന്യമുണ്ട്.

Advertisment

publive-image

ശ്രേഷ്ഠ കാതോലിക്കാ ബാവയും സഭയിലെ മെത്രാപ്പോലീത്തമാരും സുന്നഹദോസില്‍ പങ്കെടുക്കുന്നുണ്ട്. ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം രമ്യമായി പരിഹരിക്കാന്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണമെന്നാവശ്യപ്പെട്ടു യാക്കോബായ സഭ നല്‍കിയ ഹര്‍ജിയും ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും. സര്‍ക്കാരിന്റെ നിലപാടും നിര്‍ണ്ണായകമാണ്.

വിശ്വാസികളുടെ ശക്തമായ പ്രതിരോധത്തെ തുടര്‍ന്ന് സുപ്രിം കോടതി വിധി നടത്തിപ്പില്‍ നിന്നും ഇന്നലെ പോലീസ് താല്‍ക്കാലികമായി പിന്‍വാങ്ങിയിരുന്നു. ഇന്നത്തെ ഹൈക്കോടതിയുടെ വിധി യാക്കോബായ സഭയ്ക്ക് നിര്‍ണ്ണായകമാണ്. അതേ സമയം നാല് ദിവസങ്ങളായി പള്ളിയില്‍ അഖണ്ഡ പ്രാര്‍ത്ഥന തുടരുകയാണ്.

PIRAVOM CHURCH
Advertisment