സിത്താര കൃഷ്ണകുമാർ ആലപിച്ച വി വൺ ക്രിയേഷൻസിന്റെ ‘പിരിയുവാനാകില്ല നിന്നെ..’എന്ന ഏറ്റവും പുതിയ ആൽബത്തിന് സംഗീതം നിർവഹിച്ച് പന്ത്രണ്ടാം ക്ലാസ്സുകാരി മീനാക്ഷി ജയകുമാർ

ഗള്‍ഫ് ഡസ്ക്
Monday, May 25, 2020

നിരവധി ഹിറ്റ് ആൽബങ്ങൾ ഇറക്കിയ വി വൺ ക്രിയേഷൻസിന്‍റെ ഏറ്റവും പുതിയ ആൽബമാണ് പിരിയുവാനാകില്ല നിന്നെ .പ്രവാസ ലോകത്തെ കലാകാരന്മാരുടെ കലാവാസനകളെ പ്രോത്സാഹിപ്പിക്കുകയും ,പരിപോഷിപ്പിക്കുകയും ,മികച്ച അവസരങ്ങൾ നൽകുകയും ചെയ്യുന്ന മികച്ച ക്രിയേഷൻസാണ് വി വൺ .

അരുൺ കെ.പി കണ്ണൂർ , അനു നാഗേന്ദ്ര നാഥ്‌ , രാഹുൽ ആർ നാഥ് , ബിനു നിലമ്പൂർ എന്നിവരാണ് വി വണ്ണിന്റെ പിന്നണി പോരാളികൾ .ഈ ഗാനത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് നിരവധി കവിതകൾക്കും ആൽബങ്ങൾക്കും തൂലിക ചലിപ്പിച്ചിട്ടുള്ള നവാഗതനായ എഴുത്തുകാരൻ നിലമ്പൂർ പള്ളിക്കുത്ത്‌ സ്വദേശി ബിനു നിലമ്പൂരാണ് .ഗാനത്തിന്റെ സംഗീതം നിർവ്വഹിച്ചിരിക്കുന്നത് ഷാർജ ഡൽഹി പ്രൈവറ്റ് സ്‌കൂളിൽ പഠിക്കുന്ന പന്ത്രണ്ടാം ക്ലാസ്സുകാരിയായ മീനാക്ഷി ജയകുമാറാണ് .

പ്രവാസ ലോകത്ത്‌ ഒട്ടുമിക്ക വേദികളിലും തന്റേതായ കഴിവ് തെളിയിച്ചിട്ടുള്ള ഈ കൊച്ചു മിടുക്കി ഷാർജാ ടെലിവിഷന്റെ മുന്‍ഷിദ് അറബിക് റിയാലിറ്റി ഷോയുടെ വിജയിയാണ് .അബുദാബിയിലുള്ള ദിവ്യ വിമൽ ടീച്ചറിൽ നിന്നാണ് മീനാക്ഷി സംഗീതം അഭ്യസിക്കുന്നത് .മീനാക്ഷി ജയകുമാർ സംഗീതം കൊടുത്ത ആദ്യത്തെ ആൽബമാണിത് .പിന്നണി ഗായികയായ സിത്താര കൃഷ്ണകുമാറാണ് ആൽബത്തിൽ പാടിയിരിക്കുന്നത്.

ആൽബത്തിന്റെ ക്യാമറയും ,വീഡിയോ എഡിറ്റിങ്ങും ,സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് ദുബായിൽ അഡോബിൻറെ സോഫ്റ്റ് വെയർ സെയിൽസിൽ ജോലി ചെയ്യുന്ന വൈപ്പിൻ ഞാറക്കൽ സ്വദേശി ജേക്കബ് ജോർജ്‌ കണ്ണംപുഴയാണ് .ഒരു മികച്ച ക്യാമറാമാനായ ഇദേഹം ഒരു നല്ല അഭിനേതാവും കൂടിയാണ് . ജേക്കബ് ജോർജ് സംവിധാനം ചെയ്യുന്ന ആദ്യത്തെ ആൽബമാണിത്. ഇദേഹവും ഈ ആൽബത്തിൽ അഭിനയിക്കുന്നുണ്ട് . നിരവധി ആൽബങ്ങളിലും ,ഷോർട് ഫിലിമിലും ,നാടകങ്ങളിലും മികച്ച അഭിനയം കാഴ്ച്ചവെച്ചിട്ടുള്ള പ്രീത ജേക്കബാണ് ഈ ആൽബത്തിൽ അഭിനയിച്ചിരിക്കുന്നത് .ജേക്കബ് ജോർജിന്റെ പത്നിയാണ് പ്രീത ജേക്കബ് . കെസ്റ്റർ പാടിയ സൗഖ്യദായകൻ എന്ന പുതിയ ആൽബത്തിന്റെ പണിപ്പുരയിൽ ആണ് ഈ ടീം അംഗങ്ങൾ .

 

×